അപശ്രുതി
സംസ്ഥാന നിയമനിര്‍മ്മാണ സഭയിലേക്കുളള തിരഞ്ഞെടുപ്പ് ഇങ്ങടുത്തെത്തി. ഇരുമുന്നണികളും ഒപ്പം മൂന്നാമുന്നണിയും ഗോദയിലേക്കിറങ്ങാനുളള കോപ്പുകൂട്ടി തുടങ്ങി. ജനമനസിലെ സ്ഥാനം നഷ്ടപെടുമെന്ന ബേജാറുളള പാര്‍ട്ടിക്കാരൊക്കെ തലങ്ങും വെലങ്ങും പാഞ്ഞുതുടങ്ങി. രാജ്യമില്ലാത്തെ രാജാക്കന്‍മാരെ പോലും എഴുന്നളിച്ച് വലതുമുന്നണിക്കാര്‍ പ്രതിഛായ മിനുക്കി തുടങ്ങി. രാജ്യതലസ്ഥാനത്ത് പ്രതിപക്ഷത്തുപോലുമില്ലാത്ത പാര്‍ട്ടി, സോണിയാജിയുടെ പാര്‍ട്ടി, അല്ല ഗാന്ധിജിയുടേയും നെഹ്‌റുവിന്റേയും പാര്‍ട്ടി, അല്ല പട്ടേലിന്റെ പാര്‍ട്ടി. എന്നൊക്കെ ആശയകുഴപ്പത്തിലായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ കേരളത്തിലേക്ക് നാടുനീങ്ങിയിട്ടുണ്ട്.
കുഞ്ഞൂഞ്ഞും കൂഞ്ഞാപ്പയും മാഡത്തെ കണ്ടെത്രെ. ഇമ്മാതിരിയാളുകളെ കുഞ്ഞൂഞ്ഞും കൂഞ്ഞാപ്പയും എത്രെ കണ്ടതാ!!!!. മാണിസാറും കണ്ടെത്ര. റവറിന്റെ വിലകുറഞ്ഞതിന് മാണിസാര്‍ മാഡത്തോട് കെഞ്ചിയെത്രെ. ഇറക്കുമതി ആവിശ്യത്തില്‍ കൂടതലാണെന്നും അത് നസ്രാണിമാരെ കൊല്ലുന്നതിനു തുല്യമാണെന്നും മാണിസാര്‍ താണുകേണ് ഗമയോടെ പറഞ്ഞുവത്രെ. ഈ മാണിസാറിന് ഇതെന്തിന്റെ കേടാ അല്ല്യയോ? സ്വന്തം മകന്‍ അമൂല്‍ ബേബി രാഹുലിന്റെ വിലപോലും കൂട്ടാനാവാത്ത മാഡത്തോടാണ് ഈ മാണിസാര്‍ റവറിന്റെ വിലയെപറ്റി പറയുന്നത്. കൂടികാഴ്ച കഴിഞ്ഞിറങ്ങിവന്നപ്പോള്‍ മാണിസാര്‍ കോട്ടയത്തെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് അതിനേക്കാളും വലിയ തമാശ. മാണിസാറിന്റെ രാജിയെ പറ്റി എന്തെങ്കിലും സംസാരിച്ചുവോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ചോദിച്ചുവെന്നുമാത്രമല്ല. ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചോദിച്ചു. അപ്പോള്‍ മാണിസാര്‍ പറയുകയാ ….
”എന്റെ രാജിക്കാര്യം ഞാന്‍ പറഞ്ഞില്ല. റവറിന്റെ ഇറക്കുമതി കുറയക്കണമെന്നാപറഞ്ഞേച്ചത്.” രാജിക്കാര്യം ഞാന്‍ ‘ബോധപൂര്‍വ്വം’ പറയാതിരുന്നതാ. അതായത് മാണിസാറെ, സാര്‍ ക്ഷമിക്കണം. സാര്‍ റബറിനെ പറ്റി ‘ബോധമില്ലാെത’യാണ് മാഡത്തോട് പറഞ്ഞുവെന്ന് ഞങ്ങള്‍ കരുതട്ടെ പ്ലീസ്. അക്കാര്യം പറയേണ്ടത് കേന്ദ്ര മന്ത്രിമാരാടെല്ലെ. അല്ലെങ്കില്‍ പോട്ടെ പ്രതിപക്ഷനേതാവിനോട്
പറയാം. അതിന് അങ്ങനെയൊരു പക്ഷം നമ്മുടെ പാര്‍ലിമെന്റില്‍ ഉണ്ടോ ആവോ? മാത്രമല്ല കഴിഞ്ഞ 10 കൊല്ലം റവറിന്റെ ഇറക്കുമതി തിരുവ കുത്തനെ കീഴപ്പോട്ടേക്ക് കുറച്ചു കൊണ്ടുവന്നതാരാന്ന് ഇച്ചായന്‍ പെട്ടെന്നങ്ങ് മറന്നോ?
കൂഞ്ഞാപ്പയും കണ്ടു മാഡത്തെ; കണ്ട് കണ്ണ് തളളാന്‍ പുരയടിച്ച് തലൈവിയൊന്നമല്ലാത്തതിനാല്‍ കുഞ്ഞാപ്പ കാര്യങ്ങളൊക്കെ പറഞ്ഞ് ‘ഇസ്സു’ ഉണ്ടാക്കാതെ സ്ഥലം കാലിയാക്കിയെത്രെ. ‘ഐക്യം’ മാത്രമേ രക്ഷയുളളൂ. ഐക്യത്തോടെ പോയാല്‍ ‘ഐക്യ’ജനാധിപത്യമുന്നണിക്കു ജയിക്കാം. ഇല്ലെങ്കില്‍ കുലുമാലാവുമെന്ന് കൂഞ്ഞാപ്പ മാഡത്തോട് പറഞ്ഞുവെന്നാണ് സംസാരം. സംസാരെയ്.
ദെ… പിന്നെയും പ്ലിം.
കൊല്‍ക്കത്തയിലെ ഹൗറയില്‍ സിപിഐഎമിന്റെ പ്ലിം. അല്ല, പ്ലീനം കൊടിയിറങ്ങി. പാര്‍ട്ടി പൂതിയ യുഗപിറവിക്കായി കൊടുങ്കാറ്റായി വീശുമെന്നാ കേള്‍ക്ക്ണത്. തൃണമൂലിനോട് കലിപ്പുണ്ടെന്ന് കരുതി കോണ്‍ഗ്രസിനോടെന്തിനാ ശത്രുതയെന്ന് വിചിന്തനമുണ്ടായത്രെ. നടക്കട്ടെ…നടക്കട്ടെ… ആവിശ്യമില്ലാത്ത കാര്യത്തില്‍ മ്മളെന്തിനാ തലയിടുന്നെ… മ്മളെ പാര്‍ട്ടിയല്ലെ.
സംസ്ഥാന നേതാക്കള്‍ വളരെ സീരിയസായാണെത്ര പ്ലീനത്തെ പഠിച്ചത്. ഒന്നോ രണ്ടോ പ്ലീനം തിരുവനന്തപുരത്തും കണ്ണൂരും നടത്തികളയാമെന്നു കരുതിയല്ല കെട്ട്വൊ. പ്ലീനം കഴിഞ്ഞ് നാട്ടിലെത്തിയിട്ട് പിടിപ്പത് പണിയുണ്ട്. കാസര്‍ക്കോട്ടു നിന്നും തിരുവനന്തപുരത്തേക്കുളള യാത്ര. ദിവാസ്വപ്‌നം കണ്ട് അച്ച്യുതണ്ടിനുചുറ്റും കറങ്ങുന്നവരെ പാട്ടിലാക്കണം. അങ്ങനെ യെങ്ങനയോ അധികാരം പിടിച്ചെടുക്കണം. അല്ലാതെ വയ്യട്ടോ…ബാര്‍കേസില്‍ ‘ഉച്ചനീതിമന്ററ്രത്തില്‍’ നിന്നും സംസ്ഥാസര്‍ക്കാറിനനുകൂലവിധി വന്നത് പുലിവാലായിരിക്കുണു. കൂഞ്ഞൂഞ്ഞ് അങ്ങ് തിളങ്ങിയാലോ? ഭരണതുടര്‍ച്ചയുണ്ടാവുമോ? അത്രയങ്ങ് പേടിക്കേണ്ട മ്മടെ ബിജുരമേശിന്റേയും കൂട്ടരുടേയും പക്കല്‍ ഇനിയുമെന്തങ്കിലുമൊക്കെ കാണുവെയ്.
സ.. രി… ഗ.. മ പാടാനുംമാത്രം.
നമ്മുടെ രാഷ്ടീയകാലാവസ്ഥ പരിശോധിച്ചാല്‍ കാറ്റ് പൊതുവെ ഇടതുമുന്നണിക്കനുകൂലമാണ്. പക്ഷെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിലെ മിടുക്ക്, വികാരങ്ങള്‍ അടക്കി പിടിക്കാനുളള കെല്‍പ്പ് ഇവയൊക്കയുണ്ടാവണം പക്ഷെ.സ്ഥാനമോഹികള്‍ക്ക് രാഷ്ടീയത്തിലുണ്ടാവുന്ന മുഖ്യപ്രശ്്‌നം പെട്ടന്നുളള പൊളിറ്റിക്കല്‍ ഓര്‍ഗാസം നിയന്ത്രിക്കാനാവില്ലെന്നതാണ്. രംഗം
കിട്ടുന്നതിനുമുമ്പെ ആട്ടം തുടങ്ങും. അതിന് മലയന്‍മാരുടെ തെയ്യം കണ്ടുപഠിക്കണം. അടക്കം, പിന്നെ അടക്കേണ്ടവരെ അടക്കിയിരുത്തണം. എന്നിട്ട് ആടേണ്ടവരെ ആടാന്‍ വിടണം. അതാണ് മലയന്‍മാരുടെ തെയ്യത്തിന്റെ ഒരു ഇത്. ‘്അടക്കം അമരരുള്‍ ഉയര്‍ത്തുവിടു’മെന്നാണല്ലോ തിരുവളളവര്‍ പറഞ്ഞത്. പാര്‍ട്ടിയിലെ പട ഇതോടെ അവസാനിക്കുമെന്നു കരുതാം. പാളയത്തോ? അത് നടക്കാന്‍ പോവുന്ന പൂരമാ…. അതാണ് ഇനികേള്‍ക്കുമ്പോഴേ ഓ(ക്കാന)മുണ്ടാക്കുക. ചില്ലറയൊന്നുമല്ല. ടിയാന്‍ ആവനായിയില്‍ സൂക്ഷിച്ചത്. അത് ബാധപൂര്‍വ്വമല്ലാതെയാണന്നതാണ് ദുരിതം. താന്‍ തന്നെ തന്നെ തിരിച്ചറിയാതെ ചെയ്യുന്ന പാപങ്ങള്‍ എങ്ങനെ തിരുത്തുമയ്യാ…..
സാക്ഷാല്‍ ഇന്ത്യന്‍ കമ്മ്യൂമിസറ്റ് പാര്‍ട്ടിയുടെ കേരളസംസ്ഥാന സെക്രട്ടറി കാനത്തെ പറ്റിയാണ് നുമ്മാ പറഞ്ഞുവരുന്നത്. കൊല്ലത്തുനടന്ന പാര്‍ട്ടി സംസ്ഥാനസമ്മേളനത്തിന് കൊടി ഉയരുന്നതിനുമുന്നെ കാനം സെക്രട്ടറി ആയി കഴിഞ്ഞിരുന്നു. പിന്നിട് നടന്ന നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത് പാര്‍ട്ടിയോ പാര്‍ട്ടിപ്രവര്‍ത്തകരോ ആയിരുന്നില്ല. മറിച്ച് സി.പി.ഐ.എമില്‍ നിന്നും പുറത്ത്‌പോയി സംഘപരിവാറിന്റെ രാഷ്ടീയം ആയൂധമാക്കിയവരായിരുന്നു. അവര്‍ കാനത്തെ ആയുധമാക്കി. ഇടതുപക്ഷത്തെ ധ്രൂവികരിക്കാനുളള വെടിമരുന്നുകള്‍ വേണ്ട സന്ദര്‍ഭങ്ങളിലൊക്കെ അവര്‍ കാനത്തിന് നല്‍കികൊണ്ടിരുന്നു. സിപിഐഎം ന്യുനപക്ഷങ്ങളോട് ആഭിമുഖ്യം കാണിച്ചു ഫാഷിസത്തെയും സംഘത്തിന്റെ പുതിയ പൊളിറ്റിക്കല്‍ എഞ്ചിനിയിറിംങിനേയും പ്രതിരോധിക്കാനിറങ്ങുമെന്ന് മുന്‍കൂട്ടി കണ്ട അവര്‍ കാനത്തെ ആയുധമാക്കി. പിന്നെ അവര്‍ വെടിമരുന്നിട്ടു കാനം പൊട്ടിച്ചുതുടങ്ങി.കാനം സെക്രട്ടറിയായി ചുമതലയേറ്റതുമുതല്‍ നടത്തിയ പ്രസ്താവനകള്‍ പ്രസംഗം എഴുത്ത് അഭിമുഖങ്ങള്‍ എന്നിവ പരിശോധിച്ചാല്‍ ഏതു രാഷ്ടീയ കൂതുകികള്‍ക്കും അതു ബോദ്ധ്യമാവും. പറയാതെ പറഞ്ഞവരുന്നത്. പാടത്ത് മാത്രമല്ല പാളയത്തും പടയൊരുക്കമില്ലെങ്കില്‍ പ്ലീനം പ്ലിം ആവുമെന്നാണ്. ഓക്കാനമുണ്ടെങ്കില്‍വായയില്‍ വിരലിട്ടും ചര്‍ദ്ദിക്കാം. അല്ലെങ്കില്‍ അതിങ്ങനെ….. തികട്ടി തികട്ടി വരും. ജനങ്ങളുടെ ആരോഗ്യമല്ലെ വലുത്. ്അങ്ങനയാണല്ലൊ മദ്യനയത്തിനു ലഭിച്ച കോടതിയുടെ അംഗീകാരം.
ശുഭം.
വികടന്‍
