രാഹുല്‍ ഗാന്ധി മടങ്ങിയെത്തി

ന്യൂഡല്‍ഹി: പത്ത് ദിവസത്തെ അവധിയാഘോഷത്തിന് ശേഷം കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ മടങ്ങിയെത്തി. ചൊവ്വാഴ്ച രാവിലെ രാഹുല്‍ ഗാന്ധി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി.

ഈ യോഗത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും മകള്‍ പ്രിയങ്ക ഗാന്ധിയും പങ്കെടുത്തിരുന്നുവെന്നാണ് സൂചന. യുപി അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടുകള്‍ യോഗം ചര്‍ച്ച ചെയ്തു.

യുപിയില്‍ സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യത്തെ കുറിച്ച് വ്യക്തതയില്ലെങ്കിലും പഞ്ചാബ് നിയമസഭ തിരഞ്ഞേടുപ്പ് തങ്ങള്‍ക്കനുകൂലമാണെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

ജനുവരി 15 മുതല്‍ ചൈനയില്‍ നടക്കുന്ന പരിപാടിക്കായി രാഹുല്‍ ഗാന്ധി ഉടന്‍ ഇന്ത്യ വിടുമെന്നാണ് സൂചന. രാഹുലിനൊപ്പം ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, കുമാരി ശെല്‍ ജ, ജ്യോതിരാദിത്യ സിന്ധ്യ, രാജീവ് സതവ്, സുഷ്മിത ദേവ് എന്നിവരുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *