കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 5 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കമ്ബനി അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഡി വൈ എഫ് ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.

കീടനാശിനി കമ്ബനികളില്‍ നിന്നും സര്‍ക്കാരിന് നഷ്ടപരിഹാരം ഈടാക്കാം. ഇതിന് വേണ്ടി നിയമ നടപടി സ്വീകരിക്കാം. എന്‍ഡോസള്‍ഫാന്‍ ഇരകളായി ജീവിക്കുന്നവര്‍ക്ക് ആജീവനാന്ത വൈദ്യ സഹായം നല്‍കാന്‍ കമ്ബനിയോട് കോടതി നിര്‍ദേശിച്ചു.

മൂന്ന് മാസത്തിനകം എല്ലാ ഇരകള്‍ക്കും നഷ്ടപരിഹാരത്തുക കൈമാറണം. മൂന്ന് മാസത്തിനകം തുക നല്‍കിയില്ലെങ്കില്‍ ഇരകള്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *