ലണ്ടന്‍: ഇന്ത്യന്‍വിഭവങ്ങള്‍ തേടി ബ്രിട്ടനില്‍ നിരവധി തദ്ദേശീയ റസ്‌റ്റോറന്റുകളില്‍ എത്താറുണ്ടെങ്കിലും ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ എത്തി ഭക്ഷണം കഴിച്ച വ്യക്തി നല്‍കിയ ടിപ്പാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. എകദേശം 1 ലക്ഷം രൂപയാണ് ഇഷ്ടഭക്ഷണം ആസ്വദിച്ച ശേഷം ടിപ്പായി നല്‍കിയിരിക്കുന്നത്. അയര്‍ലണ്ടിലെ പോര്‍ട്ട്ഡൗണിലെ ഇന്ത്യന്‍ ട്രീ റസ്‌റ്റോറിന്റിലാണ് സംഭവം. റസ്‌റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യാപാരിയാണ് ഇത്രയും വലിയ തുക ടിപ്പായി നല്‍കിയെതന്ന് ഹോട്ടലിലെ ഷെഫ് പ്രതികരിച്ചു.
ഇത്രയും വലിയ ടിപ്പ് ലഭിച്ചതിനുള്ള മുഴുവന്‍ ക്രെഡിറ്റും റസ്‌റ്റോറന്റിലെ ഷെഫായ ബാബുവിന് അവകാശപ്പെട്ടതാണെന്നാണ് ഉടമ ല്യൂണയുടെ പക്ഷം. എറ്റവും ഗ്ലാമറുള്ളതോ, വളര്‍ന്നുവലുതാവുന്ന സ്ഥാപനമോ ഒന്നുമായിരിക്കില്ല ഞങ്ങളുടേത്. പക്ഷേ ഞങ്ങളുടെ ഭക്ഷണവും ഭക്ഷണശാലയും ഇഷ്ടപ്പെടുന്ന നല്ല ഒരുപിടി ഉപഭോക്താക്കള്‍ ഉണ്ടെന്ന് ഉറപ്പുണ്ടെന്ന് റസ്‌റ്റോറന്റ് ഫേസ്ബുക്കില്‍ കുറിച്ചു.
