കെ പി സി സി രാഷ്ട്രീയ കാര്യസമിതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വിമര്‍ശം

തിരുവനന്തപുരം: കെ പി സി സി രാഷ്ട്രീയ കാര്യസമിതി യോഗത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പി സി ചാക്കോയുടെ വിമര്‍ശം. ഒരാളുടെ സൗകര്യം നോടക്കി യോഗം മാറ്റിവെക്കരുതെന്നാണ് ഉമ്മന്‍ ചാണ്ടിയെ ഉദ്ദേശിച്ച് ചാക്കോ തുറന്നടിച്ചത്. യോഗത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടി വിട്ടു നില്ക്കുന്നത് സംബന്ധിച്ച് പരോക്ഷ വിമര്‍െശനത്തിന് മാത്രമേ കെ സി വേണുഗോപാല്‍ എം പി തുനിഞ്ഞുള്ളൂ. എന്നാല്‍ തൊട്ടു പിന്നാലെ കെ മുരളീധരനും എം എം ഹസനും ഉമ്മന്‍ ചാണ്ടിക്കനുകൂലമായി നിലകൊണ്ടു. സമിതി യോഗത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി നിര്‍ത്താനാവില്ലെന്ന് മുരളീധരനും  താന്‍ ഇല്ലാതെയും സമിതി യോഗം ചേരണമെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞതെന്ന് ഹസനും പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താനുമായുണ്ടായ വിവാദങ്ങളില്‍ കെ പി സി സി പ്രസിഡന്റ് ഇടപെടാത്തതില്‍ മുരളീധരന്‍ പരാതിപ്പെട്ടു. പാര്‍ട്ടിയുടെ നന്മക്കായാണ് താന്‍ വിമര്‍ശനം നടത്തിയതെന്നും എന്നാല്‍ ഉണ്ണിത്താന്റെ പ്രകോപനപരമായ നീക്കത്തിനെതിരെ കെ പി സി സി പ്രസിഡന്റ് മൗനം പാലിച്ചെന്നുമായിരുന്നു മുരളീധരന്റെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *