കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിനിടെ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ കലോത്സവത്തെ കാര്യമായി ബാധിച്ചു. കലോത്സവത്തെ ഒഴിവാക്കുമെന്ന് ബിജെപി അറിയിച്ചിരുന്നെങ്കിലും ഏതാണ് എല്ലാ വാഹനങ്ങളും കര്‍ശനമായി തടയുകയാണ്.
കലോത്സവത്തിനെത്തിയവ പുറമെ നിന്നുള്ളവര്‍ക്ക് ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് പലവഴികളിലായി നെട്ടോട്ടമോടുകയാണ്. റെയില്‍വെ സ്റ്റേഷനിലെ ഭക്ഷണശാലയിലാണ് ഏറ്റവും അധികം തിരക്കുണ്ടായത്.
പലഭാഗത്തായി താമസിക്കുന്ന ആള്‍ക്കാര്‍ കലോത്സവ വേദിയിലെത്താന്‍ വാഹനമില്ലാതെ വലയുകയാണ്. ചിലരെ പോലീസ് സഹായത്തോടെ പോലീസ് മൈതാനിയിലെത്തിച്ചു.
ഹര്‍ത്താല്‍ മേളയിലെ കാണികളുടെ പങ്കാളിത്തം ഇല്ലാതാക്കി.
കലോത്സവത്തിനിടയിലെ ഹര്‍ത്താല്‍ കണ്ണൂര്‍ നഗരത്തിലെ കച്ചവട സ്ഥാപനങ്ങള്‍ക്കും വന്‍ നഷ്ടമാണ് വരുത്തിവെച്ചത്.
അതേസമയം, ഹര്‍ത്താല്‍ കലോത്സവത്തെ ബാധിക്കില്ലെന്നും മത്സരങ്ങളെല്ലാം കൃത്യസമയത്ത് നടക്കുമെന്നും മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. ഭക്ഷണപ്രശ്‌നം ഉടലെടുത്തതോടെ ഉച്ചയ്ക്ക് കൂടുതല്‍പേര്‍ക്ക് ഭക്ഷണം നല്‍കാനാണ് തീരുമാനം
മത്സരാര്‍ഥിക്കും കൂടെയുള്ള ഒരാള്‍ക്കും മാത്രം നല്‍കിയിരുന്ന ഭക്ഷണം ഹര്‍ത്താല്‍ പ്രമാണിച്ച് മത്സരാര്‍ഥിക്കൊപ്പം വരുന്ന എല്ലാവര്‍ക്കും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തില്‍ അവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നടന്നു. ഇതേ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കലോത്സവത്തിനെത്തിയവരുടെ വാഹനങ്ങളായിരുന്നു തടഞ്ഞത്.
കലോത്സവമായതിനാല്‍ ഹര്‍ത്താല്‍ പ്രാദേശികമായി നടത്തിയാല്‍ മതിയെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍, കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രി അസഹിഷ്ണുതാ പരാമര്‍ശം നടത്തിയതില്‍ പ്രകോപിതരായ സംസ്ഥാന നേതാക്കള്‍ ഹര്‍ത്താലിന് നിര്‍ദ്ദേശിക്കുകയായിരുന്നു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഒഴിവാക്കേണ്ടെന്നും നേതാക്കള്‍ നിര്‍ദ്ദേശിച്ചു.
അണ്ടല്ലൂര് മുല്ലപ്രം ക്ഷേത്രത്തിന് സമീപത്തെ ചോമന്റവിടെ വീട്ടില് എഴുത്താന് സന്തോഷ് (52) മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ബുധനാഴ്ച രാത്രി 11.30ഓടെയാണ് ആയുധങ്ങളുമായത്തെിയ ഒരുസംഘം വീട്ടിലത്തെി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ഉടന് തലശ്ശേരിയിലെ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില് ധര്‍മടം പഞ്ചായത്തിലേക്ക് സന്തോഷ് ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
