ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ രണ്ട് അഫ്ഗാന്‍ പൗരന്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. ജെഎന്‍യുവിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ഥിനിയായ ഇരുപത്തൊന്നുകാരിയാണ് മാനഭംഗത്തിന് ഇരയായത്. ദക്ഷിണ ഡെല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്ക് പ്രദേശത്താണു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അഫ്ഗാന്‍ പൗരന്‍മാരായ തവാബ് അഹമ്മദ് എന്ന സലിം (27), സുലൈമാന്‍ അഹമ്മദ് (31) എന്നിവരാണ് അറസ്റ്റിലായത്.
അഭയാര്‍ത്ഥികാര്യങ്ങള്‍ക്കുള്ള യുഎന്‍ സ്ഥാനപതിയുടെ അഭയാര്‍ത്ഥി കാര്‍ഡുപയോഗിച്ചാണ് ഇരുവരും ഡെല്‍ഹിയില്‍ താമസിക്കുന്നതെന്ന് ദക്ഷിണ ഡെല്‍ഹി പോലീസ് കമ്മിഷണര്‍ ചിന്‍മോയ് ബിസ്വാള്‍ അറിയിച്ചു.
പ്രതികളിലൊരാളായ സലിം ഡെല്‍ഹിയിലെ ഒരു ഈവന്റ് മാനേജ്‌മെന്റ് കമ്ബനിയില്‍ ജോലി ചെയ്യുകയാണ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഹാവുസ് ഖാസ് ഗ്രാമത്തിലെ പബ്ബില്‍ വച്ചാണ് യുവതി പ്രതികളിലൊരാളായ സലീമിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും മൊബൈല്‍ നമ്ബര്‍ കൈമാറി. തുടര്‍ന്ന് സലീം യുവതിയെയും സുഹൃത്തിനെയും പാര്‍ട്ടിക്കായി വീട്ടിലേക്കു ക്ഷണിച്ചു. യുവതിയും സുഹൃത്തും ഫ് ളാറ്റിലെത്തുമ്‌ബോള്‍ സലീമിന്റെ സുഹൃത്തുക്കളായ സുലൈമാന്‍, സിദ്ധാര്‍ഥ്, പ്രത്യഷ് എന്നിവരും അവിടെയുണ്ടായിരുന്നു.
പാര്‍ട്ടിക്കിടെ സുഹൃത്തിനെ ജെഎന്‍യുവില്‍ കൊണ്ടുപോയി വിട്ടശേഷം യുവതി വീണ്ടും ഫ് ളാറ്റിലേക്കു മടങ്ങിയെത്തുകയും സലീമിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ചേര്‍ന്നു മദ്യപിക്കുകയും ചെയ്തു. ബോധം നഷ്ടപ്പെട്ട് ഉറങ്ങിപ്പോയ യുവതി രാവിലെ ഉണര്‍ന്നപ്പോഴാണ് താന്‍ പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.
തവാബും സുലൈമാനുമാണ് തന്നെ പീഡിപ്പിച്ചതെന്നു മനസ്സിലാക്കിയ യുവതി സംഭവം സുഹൃത്തുക്കളെ അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. യുവതിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി.
