തിരുവനന്തപുരം: മലയാളത്തിലെ സിനിമാ സംഘടനകളെല്ലാം ഇടതുഅനുഭാവികളായി മാറിയതോടെ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ കയ്യടക്കാന്‍ ബിജെപിയും. സൂപ്പര്‍താരം സുരേഷ്‌ഗോപിയേയും സൂപ്പര്‍ഹിറ്റു സംവിധായകരില്‍ പെടുന്ന രാജസേനനെയും കൂട്ടുപിടിച്ച് പുതിയ ചുവട് വെയ്പ്പിന് ബിജെപിയും ശ്രമം തുടങ്ങിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പാര്‍ട്ടിയുടെ സാംസ്‌ക്കാരിക വിഭാഗമായ ഉണര്‍വ്വാണ് സംഘടനയ്ക്ക ചുക്കാന്‍ പിടിക്കുന്നതെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ സംഘടനയുടെ തലപ്പത്ത് എത്തുമെന്നുമാണ് കേള്‍ക്കുന്നത്. അടുത്ത മാസം ആദ്യം തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ഹിന്ദു സമ്മേളനത്തില്‍ സംഘടനയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
പാര്‍ട്ടിയുമായി ആഭിമുഖ്യമുള്ള സംവിധായകരുടെയും, നടീനടന്മാരുടെയും പിന്തുണ സംഘടനയ്ക്കുണ്ടാകും. നിലവില്‍ സുരേഷ്‌ഗോപി, രാജസേനന്‍, അലി അക്ബര്‍ തുടങ്ങി സിനിമാമേഖലയിലെ ചില പരിചയ സമ്ബന്നര്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കി മുന്നോട്ട് വന്നിട്ടുണ്ട്. ഫെഫ്കയെ സിപിഎമ്മിന്റെ ഭാഗമാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നതായി ബി.ജെ.പി. അംഗമായ സംവിധായകന്‍ രാജസേനന്‍ അടുത്തിടെ ആരോപിച്ചിരുന്നു. അതോടൊപ്പം മലയാള സിനിമ രംഗത്ത് ഭിന്നത സൃഷ്ടിച്ച കമല്‍ വിവാദത്തിലെ ബി.ജെ.പി. നിലപാടിനെതിരെ ഫെഫ്കയുടെ പ്രതിഷേധ ചടങ്ങ് പ്രഖ്യാപിച്ചത് ഡി.വെ.എഫ്.ഐ. യുടെ യോഗത്തിലാണെന്ന് ബി.ജെ.പി ചൂണ്ടിക്കാണിച്ചിരുന്നു. ദൃശൃ പൊതുമണ്ഡലത്തില്‍ ഒരു പാര്‍ട്ടിയുടെ നിലപാടുകള്‍ മാത്രം പരിഗണിക്കുകയും, തങ്ങളുടെ ഉള്‍പ്പെടെ നിലപപാടുകളെ തിരസ്‌കരിക്കുകയും ചെയ്യുന്നു എന്ന തോന്നലാണ് പാര്‍ട്ടിയെ സംഘടനയിലേക്ക് എത്തിച്ചത്.
അടുത്തിടെ മലയാള സനിമരംഗത്ത് ഉണ്ടായ പ്രതിസന്ധികളില്‍ പാര്‍ട്ടിക്ക് ഇടപെടല്‍ നടത്താനാകാഞ്ഞത് വലിയ തിരിച്ചടിയായാണ് കാണുന്നത്. അതോടൊപ്പം ഫെഫ്കയുടെ കസേരകളില്‍ ഇടതുപക്ഷാഭിമുഖ്യമുള്ളവര്‍ തുടരെ എത്തുന്നതും പുതിയ സംഘടന എന്ന കാല്‍വെപ്പിലേക്ക് ബി.ജെ.പി. യെ നയിച്ചതായാണ് സൂചന. പാര്‍ട്ടി അംഗങ്ങളായ സിനിമ പ്രവര്‍ത്തകര്‍ മുന്നോട്ട് വെച്ച സംഘടന എന്ന ആശയം കേന്ദ്രനേതൃത്വവും അംഗീകരിച്ചിട്ടുണ്ട്. സമ്മേളനത്തില്‍ ദേശീയ നേതാക്കളെ കൂടാതെ സിനിമ പ്രവര്‍ത്തകരും പങ്കെടുക്കും. പാര്‍ട്ടിയുടെ സാംസ്‌കാരിക വിഭാഗമായ ഉണര്‍വിന്റെ സഹകരണത്തോടെയാണ് സംഘടന നാമ്‌ബെടുക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ സംഘടനയുടെ തലപ്പത്തേക്ക് എത്തുമെന്നാണ് വിവരം.
സിനിമാ സംഘടനയ്ക്ക രാഷ്ട്രീയം ഇല്ലെന്ന് പറയുന്നുണ്ടെങ്കിലും നേരത്തേ മാക്ടയുടെ തലപ്പത്ത് ഉണ്ടായിരുന്ന പലരും പരസ്യമായ സിപിഐസിപിഎം നിലപാടുകള്‍ എടുത്തിരുന്നു. ഇതില്‍ നിന്നും പിളര്‍ന്നുണ്ടായ ഫെഫ്ക്ക നേതൃത്വത്തിലുള്ളവരും സിപിഎമ്മിനോട് അനുഭാവം കാട്ടിയിരുന്നു. നടന്മാരുടെ സംഘടനയായ അമ്മയില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അനുയായികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നടന്മാരില്‍ ചിലര്‍ പക്ഷം പിടിച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയതിനെതിരേ മറ്റു പാര്‍ട്ടിയുടെ അനുഭാവമുള്ളവര്‍ വിമര്‍ശനവുമായി വരികയും ചെയ്തിരുന്നു.
