റിയാദ്: സൗദി അറേബ്യയില്‍ നികുതി ഏര്‍പ്പെടുത്താന്‍ മന്ത്രിസഭയുടെ തീരുമാനം. ഗള്‍ഫ് രാജ്യങ്ങളില്‍ ഐഎംഎഫിന്റെ സഹായത്തോടെ വാറ്റ് ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കത്തിനാണ് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയത്.
നിശ്ചിത ചരക്കുകള്‍ക്ക് അഞ്ചു ശതമാനം ലെവി ഏര്‍പ്പെടുത്തുന്നതിന് ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സിലിലെ ആറു രാജ്യങ്ങള്‍ ജൂണില്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ബഹ്‌റിന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങി ആറ് ഗള്‍ഫ് രാജ്യങ്ങളിലും വാറ്റ് 2018 മുതല്‍ പ്രാബല്യത്തില്‍ വരും. പെട്രോള്‍ ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെയും സൗദി വിഷന്‍ 2030ന്റെയും ഭാഗമായാണ് രണ്ട് ഇനത്തിലുള്ള നികുതി ഏര്‍പ്പെടുത്തുന്നത്.
ഉയര്‍ന്ന അളവില്‍ എണ്ണ വരുമാനം ലഭിച്ചിരുന്നതിനാല്‍ സൗദിയില്‍ ഇതേവരെ നികുതി ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ 2014ല്‍ എണ്ണവില ഇടിയാന്‍ ആരംഭിച്ചശേഷമാണ് മറ്റു വരുമാനങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചത്. അന്ന് ബാരലിന് 114 ഡോളറായിരുന്ന എണ്ണവില ഇന്ന് വെറും 55 ഡോളര്‍ മാത്രമാണ്.
അറബ് രാജ്യങ്ങളിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രവും എണ്ണവും വിലയ സന്പദ് വ്യവസ്ഥയുമാന് സൗദി അറേബ്യ. നികുതിയും വാറ്റും ഏര്‍പ്പെടുത്തുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറാനും ജീവിത ചെലവ് വര്‍ധിക്കാനും ഇടയുണ്ടെന്ന് സാന്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
