യൂണിയന്‍ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ചു

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ എഐടിയുസി, ടിഡിഎഫ്, സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് എന്നീ സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ, ഗതാഗതമന്ത്രി പ്രശ്‌നത്തിലിടപ്പെടുന്നു. മന്ത്രി എ കെ ശശീന്ദ്രന്‍ യൂണിയന്‍ പ്രതിനിധികളുമായി ഇന്ന് ഉച്ചയ്ക്ക് 12.30 യോഗം ചേരും.
ശമ്ബളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ ഇന്നു രാത്രി 12 മുതല്‍ 24 മണിക്കൂര്‍ പണിമുടക്കാണ് സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് സംഘടനയായ ടിഡിഎഫും,ഭരണാനുകൂല സംഘടനയായ എഐടിയുസിയും സമരത്തിന് നോട്ടീസ് നല്‍കുകയായിരുന്നു.ജനുവരിയിലെ ശമ്ബളവും രണ്ടുമാസത്തെ പെന്‍ഷനും മുടങ്ങിയതാണ് പണിമുടക്കിലേക്ക് നയിച്ചത്.

പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ മാര്‍ച്ച് ഒന്നിന് നിയമസഭാ മാര്‍ച്ചും, മാര്‍ച്ച് ആറുമുതല്‍ അനിശ്ചിതകാല പണിമുടക്കും ആരംഭിക്കുമെന്ന് എഐടിയുസി സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *