നടപടി ഉറപ്പാക്കേണ്ട ബാധ്യത പൊതുസമൂഹത്തിന്

കോഴിക്കോട് :  ലോ അക്കാദമിക്കെതിരെ സര്‍ക്കാരും സര്‍വകലാശാലയും നടപടി സ്വീകരിക്കും എന്ന കാര്യം ഉറപ്പാക്കാനുള്ള ബാധ്യത കേരളീയ പൊതുസമൂഹത്തിനുണ്ടെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി അഭിപ്രായപ്പെട്ടു. കേരള സാഹിത്യോല്‍സവത്തില്‍ എന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ നടന്ന മുഖാമുഖത്തില്‍ കഥാകാരന്‍ ടി. പത്മനാഭന്റെ ചോദ്യത്തിനു മറുപടിയായാണ് ബേബി ഇക്കാര്യം പറഞ്ഞത്.
ലോ അക്കാദമിയുമായി ബന്ധപ്പെട്ടു നിയമവിരുദ്ധമായി നടന്ന കാര്യങ്ങള്‍ സര്‍ക്കാരും സര്‍വകലാശാലയും പരിശോധിച്ചു വരികയാണ്. ഭൂമി സംബന്ധിച്ച പ്രശ്‌നത്തില്‍ റവന്യു വകുപ്പ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. രാഷ്ട്രീയത്തില്‍ ഹിംസ പാടില്ല. എതിരാളിയെ കായികമായി നേരിടുന്നതല്ല രാഷ്ട്രീയം. വിയോജിപ്പുള്ളവരെ നിഷ്‌കാസനം ചെയ്തു കൊണ്ടല്ല രാഷ്ട്രീയം കൈകാര്യം ചെയ്യേണ്ടത്.
അടുത്ത കാലത്തു സംസ്ഥാനത്തു യുഎപിഎ ചുമത്തിയതു പൊലീസിന്റെ തെറ്റായ നടപടിയായിരുന്നു. ഇത് ഇടതു സര്‍ക്കാരിന്റെ നയത്തിനു ചേര്‍ന്നതായിരുന്നില്ല. യുഎപിഎ ചുമത്തുന്നതുമായി ബന്ധപ്പെട്ട അഭിപ്രായം സിപിഎം വ്യക്തമാക്കിയിട്ടുള്ളതാണെന്നും ബേബി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *