ഇ.അഹമ്മദിന്റെ മരണം: മനുഷ്യാവകാശ കമീഷന്‍ വിശദീകരണം തേടി

ന്യൂഡല്‍ഹി: ഇ.അഹമ്മദിന്റെ മരണത്തെ സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമീഷന്‍ വിശദീകരണം തേടി. ഡല്‍ഹി പൊലീസ് കമീഷണര്‍ക്കും രാം മനോഹര്‍ ലോഹ്യ ആശുപത്രി സൂപ്രണ്ടിനുമാണ് വിശദീകരണം ആവശ്യെപ്പട്ടുള്ള നോട്ടീസ് അയച്ചത്.

ഇ. അഹമ്മദിനെ കാണാന്‍ മക്കളെ അനുവദിക്കാത്തതും മരിച്ചത് മറച്ചുവെച്ചതും ഗുരുതരകുറ്റമാണ്. 3040 മിനുട്ട് മാത്രം ഘടിപ്പിക്കാവുന്ന ഉപകരണങ്ങള്‍ ദീര്‍ഘനേരം അഹമ്മദിന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നുവെന്നും ആരോപണങ്ങളുണ്ട്. നാലാഴ്ചക്കുള്ളില്‍ ഇവക്ക് വിശദീകരണം നല്‍കാനാണ് നോട്ടീസില്‍ ആവശ്യെപ്പട്ടിരിക്കുന്നത്.

നേരത്തെ, അഹമ്മദിന്റേത് സ്വാഭാവിക മരണമാണ് എന്ന് ആശുപത്രി അധികൃതര്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ ഐ.സി.യുവിലെത്തുന്നതിനു മുമ്പ് തന്നെ അഹമ്മദ് മരിച്ചിരുന്നുവെന്ന് ബന്ധുക്കളോട് ഐ.സി.യു ജീവനക്കാര്‍ അറിയിച്ചിരുന്നു. അതിനാല്‍ കൃത്യമായ വിശദീകരണം ആശുപത്രി നല്‍കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *