പൊലീസ് ഇടപെട്ടത് ഭീതിജനകമായ അന്തരീക്ഷം നിലനിന്നതുകൊണ്ടെന്ന് കെ ടി ജലീല്‍

മലപ്പുറം: താനൂര്‍ സംഘര്‍ഷത്തില്‍ ഭീതിജനകമായ അന്തരീക്ഷം നില നിന്നതുകൊണ്ടാണ് പൊലീസിന് ഇടപെടേണ്ടി വന്നതെന്ന് മന്ത്രി കെ.ടി ജലീല്‍. അതേ സമയം പൊലീസിനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സംഭവത്തില്‍ കൂട്ടുത്തരവാദിത്വമുണ്ടെന്ന് മുസ്ലിംലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വകക്ഷി സമാധാനയോഗത്തിലായിരുന്നു നേതാക്കളുടെ പ്രതികരണം .സംഘര്‍ഷത്തില്‍ ഒരുകോടി 40 ലക്ഷത്തിന്റെ നാശമുണ്ടായെന്ന് റവന്യൂ വകുപ്പ് വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *