മലപ്പുറം: ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് നടക്കുന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പിലേയ്ക്ക് സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ വാഗ്വാദങ്ങളുമായി ഇരുമുന്നണിയിലേയും നേതാക്കള്‍ രംഗത്ത്. കഴിഞ്ഞ വര്‍ഷം ഇ അഹമ്മദിന് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ഇത്തവണ തങ്ങള്‍ക്ക് കിട്ടുമെന്നാണ് മുസ്ലീംലീഗിന്റെ വാദം. എന്നാല്‍, മലപ്പുറത്ത് ഇത്തവണ അത്ഭുതം സംഭവിക്കുമെന്ന് സിപിഎം പറയുന്നു. പുതുമുഖമായതിനാല്‍ ജയസാധ്യത കുറവാണെന്ന പ്രചാരണത്തില്‍ അടിസ്ഥാനമില്ല. പികെ കുഞ്ഞാലിക്കുട്ടിയോട് മത്സരിക്കുമ്‌ബോള്‍ ആത്മവിശ്വാസക്കുറവൊന്നും ഇല്ലെന്നും ഇടതു സ്ഥാനാര്‍ത്ഥി എംബി ഫൈസല്‍ പറയുന്നു.
അതേസമയം, ഇടതുസര്‍ക്കാരിന്റെ പത്തുമാസത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മുസ്ലീംലീഗിന്റെ ഭൂരിപക്ഷം ഉയരുമെന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കിയത്.പിണറായി സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയാവും ഈ തെരഞ്ഞെടുപ്പ്.
പോലീസിന്റെ പ്രവര്‍ത്തനം ഇടതുപക്ഷത്തിന് എതിരായ ജനവികാരത്തെ ഉണര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് എല്‍ഡിഎഫ് ജയിക്കില്ലെന്ന് അവര്‍ക്ക് തന്നെ അറിയാമെന്ന് സ്ഥാനാര്‍ത്ഥി കൂടിയായ പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ആരോഗ്യകരമായ മത്സരം നടക്കട്ടെ. ദീര്‍ഘനാളായുളള ബന്ധംവെച്ച് കെഎം മാണി പിന്തുണക്കുന്നതില്‍ സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
