തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ പ്രചരണ രംഗത്തേക്ക് കടന്ന ബിജെപിയെ വെട്ടിലാക്കി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം. ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് മുന്നണിയില്‍ ആലോചിക്കാതെയാണ്. ബജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കേണ്ട ബാധ്യത ഞങ്ങള്‍ക്കില്ല. ബിജെപി മുന്നണി മര്യാദ ലംഘിച്ചെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
തിരുവനന്തപുരം: മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കേണ്ട ബാദ്ധ്യത ബിഡിജെഎസ്സിന് ഇല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായല്ല, ബിജെപി സ്ഥാനാര്‍ത്ഥിയായാണ് എന്‍ ശ്രീപക്രാശിനെ പ്രഖ്യാപിച്ചത്.
മുന്നണിമര്യാദകളുടെ ലംഘനമാണ് നടന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ ഏഷ്യനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കില്‍ പങ്കെടുത്ത വേളയിലാണ് വെള്ളാപ്പള്ളിയുടെ അഭിപ്രായ പ്രകടനം. ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് മുന്നണിയില്‍ ആലോചിക്കാതെയാണ്. ബജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കേണ്ട ബാധ്യത ഞങ്ങള്‍ക്കില്ല. ബിജെപി മുന്നണി മര്യാദ ലംഘിച്ചു.
കേരളത്തില്‍ എന്‍ഡിഎ സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസിനെ വിഴുങ്ങാമെന്ന് ബിജെപി കരുതേണ്ട. ബിഡിജെഎസ് അണികള്‍ ബിജെപിയില്‍ ലയിക്കുമെന്നും കരുതേണ്ട. ബിഡിജെഎസ് കേരളത്തില്‍ ബിജെപിയെക്കാള്‍ കരുത്തുള്ള പാര്‍ട്ടിയാണ്. ഏത് മുന്നണിയുമായി സഹകരിക്കാനും ഭാവിയില്‍ സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം എന്‍ഡിഎയില്‍ ആലോചിച്ച ശേഷമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയുമായി സ്ഥാനാര്‍ത്ഥി ലിസ്റ്റിനെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ ഔപചാരികമായി എന്‍ഡിഎ യോഗം കൂടിയിട്ടില്ല. മലപ്പുറത്തെ ശ്രീപ്രകാശ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തന്നെയാണെന്നും രമേശ് വിശദമാക്കി.
കേരളത്തിലെ എന്‍ഡിഎ നേതൃത്വം മാര്‍ച്ച് പത്തിന് ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ബിഡിജെഎസിനുള്ള വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന കാരണത്താല്‍ തുഷാര്‍ വെള്ളാപ്പള്ളി ഈ എന്‍ഡിഎ സംഘത്തില്‍ നിന്നൊഴിവായിരുന്നു. പകരം ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി ബാബു സംഘത്തിലുണ്ടാകും എന്നാണ് അറിയിച്ചിരുന്നത്.
എന്നാല്‍ രാവിലെ എന്‍ഡിഎ വൈസ് ചെയര്‍മാനും എംപിയുമായ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ചയിലും ബിഡിജെഎസ് വിട്ടുനിന്നിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലായിരുന്നു എന്‍ഡിഎയുടെ ഡല്‍ഹിയാത്ര. ഇതിന് പിന്നാലെയാണ് ബിജെപിയുമായുള്ള അസാരസ്യങ്ങള്‍ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും പരസ്യമായി പ്രകടിപ്പിച്ച് തുടങ്ങിയത്.
