പ്രശാന്തിനെ ‘കണ്ടെത്തുന്നവര്‍ക്ക്’ അഞ്ചുലക്ഷം പാരിതോഷികം

ന്യൂഡല്‍ഹി: യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞ പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവര്‍ക്ക് അഞ്ചുലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ലഖ്‌നോവിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ പോസ്റ്റര്‍.

 
കോണ്‍സിന്റെ സംസ്ഥാന അധ്യക്ഷന്‍ രാജ് ബാബര്‍ ഓഫിസിലെത്തിയപ്പോഴാണ് പോസ്റ്റര്‍ ശ്രദ്ധയില്‍പെടുന്നത്. ഉടന്‍തന്നെ ഇതു മാറ്റാന്‍ അദ്ദേഹം നിര്‍ദേശിച്ചു.

 
പാര്‍ട്ടി സെക്രട്ടറി രാജേഷ് സിങ്ങാണ് സംഭവത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്.. കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ വിഡ്ഢികളെപ്പോലെ പണിയെടുത്തു. പ്രശാന്ത് പറയുന്നത് എതിര്‍പ്പൊന്നും കൂടാതെ ചെയ്തു. പാര്‍ട്ടിയെ രക്ഷിക്കുന്നതിന് അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഇപ്പോള്‍ ഞങ്ങള്‍ക്ക് മറുപടിയാണു വേണ്ടതെന്നും രാജേഷ് പറഞ്ഞു.

 
2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദിയുടെ വിജയത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചത് പ്രശാന്തായിരുന്നു. പിന്നാലെ ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനായി തന്ത്രങ്ങളൊരുക്കി. തകര്‍പ്പന്‍ വിജയത്തോടെ മഹാസഖ്യം ഇവിടെ അധികാരം പിടിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ സഹായമഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് പ്രശാന്തിനെ സമീപിച്ച

Leave a Reply

Your email address will not be published. Required fields are marked *