മലപ്പുറം: ബി.ജെ.പി ബീഫിനെതിരാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ശ്രീപ്രകാശ്. ബാലപശുവിനെ അറുത്ത് മാംസം വില്‍ക്കുന്നതിനെയാണ് ബി.ജെ.പി എതിര്‍ക്കുന്നത്. മലപ്പുറത്തുകാര്‍ക്ക് ഹലാലായ ഇറച്ചി ലഭ്യമാക്കാന്‍ അറവുശാലകള്‍ സ്ഥാപിക്കുമെന്നും ശ്രീപ്രകാശ് വ്യക്തമാക്കി.
ഉത്തര്‍പ്രദേശില്‍ ചത്ത ഉരുക്കളുടെ മാംസം വില്‍ക്കുന്ന അനധികൃത അറവുശാലകളാണ് സര്‍ക്കാര്‍ പൂട്ടിച്ചത്. ദാദ്രി ഉള്‍പ്പെടെ മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ ജയിച്ചത് ബി.െജ.പിയാണെന്നും ശ്രീപ്രകാശ് പറഞ്ഞു.
യു.ഡി.എഫ് നിര്‍ത്തിയിരിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗിെന്റ മാത്രം സ്ഥാനാര്‍ഥിയല്ല.സി.പി.എം, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി തുടങ്ങിയവരുടെയെല്ലാം പിന്തുണയിലാണ് അദ്ദേഹം ഇറങ്ങിയിരിക്കുന്നത്. ബി.ജെ.പി കഴിഞ്ഞ തവണത്തേക്കാള്‍ ആറിരട്ടി വോട്ട് നേടി വിജയിക്കും. നരേന്ദ്ര മോദി സര്‍ക്കാറിെന്റ ഭരണത്തിന് അനുകൂലമായ വിധിയെഴുത്ത് മലപ്പുറത്തുണ്ടാവും. വര്‍ഗീയ കക്ഷികളെ താലോലിക്കുന്ന കാര്യത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒറ്റക്കെട്ടാണെന്നും ശ്രീപ്രകാശ് ആരോപിച്ചു.
