അയോധ്യ തര്‍ക്കം, ചര്‍ച്ചകളിലൂടെപരിഹരിക്കും

ലഖ്‌നൗ: അയോധ്യ തര്‍ക്കവിഷയത്തില്‍ പരിഹാരം കാണുന്നതിന് സുപ്രീംകോടതിക്ക് പൂര്‍ണപിന്തുണയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാപാര്‍ട്ടികളും വിഷയത്തില്‍ പരിഹാരം കാണാനായി ഒന്നിച്ചിരിക്കണമെന്നും ചര്‍ച്ചകളാണ് പരിഹാരം കാണാനുള്ള ഏകവഴിയെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിനെ താന്‍ സ്വാഗതം ചെയ്യുന്നു. ചര്‍ച്ചകളിലൂടെ സൗഹാര്‍ദ്ദപരമായി വിഷയം പരിഹരിക്കണം. ഏത് സമയത്തും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹകരണം ആവശ്യമായി വരികയാണെങ്കില്‍ തങ്ങള്‍ അതിന് തയാറാണെന്നും ആദിത്യനാഥ് പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് 21നാണ് ബാബറി മസ്ജിദ് അയോധ്യാ തര്‍ക്കം കോടതിക്ക് പുറത്തുവെച്ച് പരിഹരിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.
ആവശ്യമെങ്കില്‍ താന്‍ മധ്യസ്ഥത വഹിക്കാമെന്ന് ചീഫ് ജസ്റ്റിസ് ജെ. എസ് ഖേഹര്‍ അറിയിച്ചിരുന്നു.

അതേസമയം ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ അടച്ചുപൂട്ടുന്ന വിഷയത്തില്‍ അരോപണങ്ങളെ പ്രതിരോധിച്ച ആദിത്യനാഥ് അലഹബാദ് ഹൈക്കോടതി വിധിയാണ് തങ്ങള്‍ നടപ്പിലാക്കുന്നതെന്ന് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *