വിവാദ പ്രസ്ഥാവനയില്‍ വിശദീകരണവുമായി എം എം മണി, പ്രസ്ഥാവന തെറ്റിദ്ധരിക്കതില്‍ ഖേദം പ്രഘടിപ്പിക്കുന്നുവെന്നും എം എം മണി

തൊടുപുഴ: മൂന്നാറിലെ സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പൊന്പിളൈ ഒരുമയെ മോശമായി ചിത്രീകരിച്ച് നടത്തിയ പരാമര്‍ശത്തില്‍ നിന്ന് മന്ത്രി എം.എം.മണി മലക്കം മറിഞ്ഞു. സ്ത്രീകളെ അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല താന്‍ പരാമര്‍ശം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞതിനെ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ തനിക്കെതിരായ പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കുന്നു. പ്രതിഷേധം ആരൊക്കെയോ ചേര്‍ന്ന ഇളക്കി വിട്ടതാണെന്നും അദ്ദേഹം ആരോപിച്ചു.

മണിയുടെ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയനും തള്ളിക്കളഞ്ഞിരുന്നു. പൊന്പിളൈ ഒരുമ മൂന്നാറില്‍ സമരം നടത്തിയിപ്പോള്‍ സകല വൃത്തികേടുകളും നടന്നുവെന്നും സമരം നടന്നതിന് അടുത്തുള്ള കാട്ടിലായിരുന്നു പരിപാടിയെന്നുമായിരുന്നു മണിയുടെ പ്രസ്താവന

Leave a Reply

Your email address will not be published. Required fields are marked *