മലപ്പുറം : ടി.പി സെന്‍കുമാറിന്റെ പുനര്‍നിയമനം സംബന്ധിച്ച് സര്‍ക്കാറിന് ആശയക്കുഴപ്പമില്ലെന്ന് പിണറായി. രാജ്യത്തെ പരമോന്നത കോടതിയാണ് സുപ്രീംകോടതി. വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച് ഉചിതമായ തീരുമാനം കൈകൊള്ളുമെന്നും പിണറായി പറഞ്ഞു. വിധി നടപ്പിലാക്കുന്നതില്‍ കാലതാമസം നേരിടുന്നുവെന്ന വിമര്‍ശനങ്ങളുണ്ടല്ലോ എന്ന ചോദ്യത്തിന് ആര്‍ക്കാണ് ആ ആക്ഷേപമുള്ളതെന്ന മറുചോദ്യമാണ് പിണറായി ഉന്നയിച്ചത്. വിധി വന്നതിന് പിറ്റേ ദിവസം വന്നെ നടപ്പാക്കുമെന്ന് പ്രതീക്ഷച്ചവര്‍ക്കാണ്കാലതാമസം സംബന്ധിച്ച ആക്ഷേപമുള്ളതെന്നും സര്‍ക്കാറിന് ആശയക്കുഴപ്പമില്ലെന്നും പിണറായി പറഞ്ഞു.
നേരത്തെ ഡി.ജി.പി സ്ഥാനത്തേക്കുള ള പുനര്‍നിയമനം വൈകുന്നുവെന്ന് ആരോപിച്ച് ടി.പി സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കോടതി വിധി നടപ്പിലാക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയലക്ഷ്യ ഹരജിയാണ് നല്‍കിയത്. അതേ സമയം, സെന്‍കുമാര്‍ കേസില്‍ പുന:പരിശോധന ഹരജിക്കുള്ള സാധ്യതകള്‍ സര്‍ക്കാര്‍ തേടിയിരുന്നു. മുതിര്‍ന്ന അഭിഭാഷകള്‍ ഹരീഷ് സാല്‍വേയോടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉപദേശം തേടിയത്.
