ഒടുവില്‍ തെളിഞ്ഞു; നോട്ട് പിന്‍വലിക്കല്‍ പരാജയമെന്ന്

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം നവംബറില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് പിന്‍വലിക്കല്‍ പരാജയമായിരുന്നുവെന്ന് തെളിവാണ് ജി.ഡി.പി വളര്‍ച്ച നിരക്കിലുണ്ടായ കുറവ്. 6.1 ശതമാനമാണ് സാമ്പത്തിക വര്‍ഷത്തിെന്റ നാലാം പാദത്തിലെ ജി.ഡി.പി വളര്‍ച്ച നിരക്ക്. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ച നിരക്കാണിത്. 7.1 ശതമാനം വളര്‍ച്ച നിരക്കാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 7.6 ശതമാനമായിരുന്നു. സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും വളരെ താഴയാണ് ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച നിരക്ക്. ഇതിലൂടെ ഇന്ത്യക്ക് നഷ്ടമായത് അതിവേഗത്തില്‍ വളരുന്ന സാമ്ബദ്‌വ്യവസ്ഥയെന്ന പദവി കൂടിയാണ്. അങ്ങനെ മോദിയുടെ തുഗ്ലക് പരിഷ്‌കാരം ലോക സമ്ബദ്‌വ്യവസ്ഥക്ക് മുന്നില്‍ ഇന്ത്യ നാണം കെടുന്നതിനും ഇടയാക്കി.

1000,500 രൂപയുടെ നോട്ടുകള്‍ നിരോധിക്കാനുള്ള തീരുമാനം സമ്ബദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ തന്നെ ആരോപണമുയര്‍ത്തിയിരുന്നു. തോഴിലുകള്‍ നഷ്ടപ്പെടുന്നതിനും, അസംഘടിത മേഖലയുടെ വളര്‍ച്ച കുറയുന്നതിനും തീരുമാനം കാരണമാവുമെന്നായിരുന്നു പ്രതിപക്ഷത്തിെന്റ മുഖ്യ ആരോപണം. എന്നാല്‍ പ്രശ്‌നങ്ങള്‍ ചുരിങ്ങിയ കാലത്തേക്ക് മാത്രമേ നില നില്‍ക്കു എന്നായിരുന്നു മോദി സര്‍ക്കാറിെന്റ വാദം. ജി.ഡി.പി വളര്‍ച്ച സംബന്ധിച്ച പുതിയ കണക്കുകള്‍ സര്‍ക്കാര്‍ വാദത്തെ പൂര്‍ണമായി നിരാകരിക്കുന്നതാണ്.

ആഗോള ധനകാര്യ സ്ഥാപനമായ എച്ച്.എസ്.ബി.സി നോട്ട് പിന്‍വലിക്കല്‍ രാജ്യത്തെ സാമ്ബത്തിക വളര്‍ച്ച 1 ശതമാനം വരെ കുറയുന്നതിന് കാരണമാവുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. സാമ്പത്തിക വര്‍ഷത്തിെന്റ രണ്ട് പാദങ്ങളില്‍ നോട്ട് പിന്‍വലിക്കലിെന്റ വലിയ ആഘാതം ഉണ്ടാവുമെന്നും പൂര്‍ണമായും സമ്ബദ്‌വ്യവസ്ഥ ആഘാതത്തില്‍ നിന്ന് കര കയറണമെങ്കില്‍ ഒരു വര്‍ഷം കഴിയുമെന്നും എച്ച്.എസ്.ബി.സി അവരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പുറമേ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, സാമ്പത്തിക രംഗത്തെ വിദ്ഗധരായ അമര്‍ത്യാസെന്‍, അരുണ്‍ ഷൂരി, കിഷോര്‍ മഹഭൂഭാനി എന്നിവരും നോട്ട് പിന്‍വലിക്കല്‍ മൂലം രാജ്യത്തിെന്റ സാമ്പത്തിക വളര്‍ച്ചയില്‍ കുറവുണ്ടാകുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇവരുടെയെല്ലാം അഭിപ്രായ പ്രകടനങ്ങളെ സാധൂകരിക്കുന്നതാണ് ബുധനാഴ്ച പുറത്ത് വന്ന ജി.ഡി.പി വളര്‍ച്ച നിരക്ക്.

നോട്ട് പിന്‍വലിക്കല്‍ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്നത് സര്‍ക്കാറിനെ സംബന്ധിച്ചടുത്തോളം എളുപ്പമാകില്ല. രാജ്യത്തെ നിക്ഷേപത്തിെന്റ അളവില്‍ നെഗറ്റീവ്‌വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എതാണ്ട് നിലച്ച മട്ടാണ്. സാമ്പത്തിക വര്‍ഷത്തിെന്റ മൂന്നാം പാദത്തില്‍ വലിയൊരു തിരിച്ചടി സമ്ബദ്‌വ്യവസ്ഥക്ക് ഉണ്ടായിരുന്നില്ല. ഇത് സര്‍ക്കാറിന് ആത്മവിശ്വാസം നല്‍കിയെങ്കിലും നോട്ട് പിന്‍വലിക്കല്‍ സമ്ബദ്‌വ്യവസ്ഥയെ എത്രത്തോളം പ്രതികൂലമായി വ്യക്തമായത് നാലാം പാദ ജി.ഡി.പി നിരക്കുകള്‍ പുറത്ത് വന്നപ്പോഴാണ്.

ജൂലൈയില്‍ ജി.എസ്.ടി നടപ്പിലാകുന്നതോടെ സമ്പദ്‌വ്യവസ്ഥിയില്‍ ഉണര്‍വുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. പക്ഷേ പശുവിന് നല്‍കുന്ന സംരക്ഷണത്തിെന്റ ചെറിയൊരംശമെങ്കിലും സമ്പദ്‌വ്യവസ്ഥക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ രാജ്യം കൂടുതല്‍ അപകടങ്ങളിലേക്ക് നീങ്ങും എന്നതില്‍ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *