വാഷിങ്ടണ്‍: കാലാവസ്ഥ വ്യതിയാനമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് വിശ്വാസിക്കുന്നതായി യു.എസ് അംബാസിഡര്‍ നിക്കി ഹാലെ. പാരീസ് ഉടമ്ബടിയില്‍ നിന്ന് പിന്മാറിയതിന് അമേരിക്കക്കെതിരെ ലോകവ്യാപകമായി വിമര്‍ശനങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് ഹാലെയുടെ പ്രസ്താവനയെന്നത് ശ്രദ്ധ്രേയമാണ്.
കാലാവസ്ഥ വ്യതിയാനമുണ്ടെന്ന് ട്രംപിന് വിശ്വാസമുണ്ട്. മലനീകരണം നില നില്‍ക്കുന്നുണ്ടെന്നും നിക്കി ഹാലെ. അമേരിക്കന്‍ ചാനലായ സി.എന്‍.എന്നിന് നല്കിയ അഭിമുഖത്തിലാണ് നിക്കി ഹാലെ ഇക്കാര്യം പറഞ്ഞത്. അഭിമുഖം സി.എന്‍.എന്‍ ഇന്ന് സംപ്രേഷണം ചെയ്യും.
യു.എസിന് പരിസ്ഥിതിയോട് പ്രതിബദ്ധതയില്ലെന്നല്ല പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയത് കൊണ്ട് അര്‍ഥമാക്കുന്നതെന്നും നിക്കി ഹാലെ പറഞ്ഞു. അമേരിക്കന്‍ കമ്പനികള്‍ക്ക് ദോഷകരമാണ് പാരീസ് ഉടമ്പടി. അതുകൊണ്ടാണ് അതില്‍ നിന്ന് പിന്മാറിയത്. ഒരിക്കലും യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്ത നിര്‍ദ്ദേശങ്ങളാണ് പാരീസ് ഉടമ്പടിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും നിക്കി ഹാലെ കുറ്റപ്പെടുത്തി.
