ബത്തേരി: ടൗണില്‍ð മഴക്കാലത്ത് മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനും മലിനജലം കെട്ടിക്കിടക്കുന്ന ഡ്രെയ്‌നേജുകള്‍ നവീകരിക്കുന്നതിനുമുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചു.
വര്‍ഷങ്ങളായി മഴക്കാലത്ത് ബത്തേരി ടൌണില്‍ð കട്ടയാട് റോഡ് ജങ്ഷന്‍, മുനിസിപ്പല്‍ð ഓഫീസ് പരിസരം വിക്ടറി ആശുപത്രിയുടെ പരിസരം എന്നിവിടങ്ങളില്‍ð മഴവെള്ളവും മലിനജലവും കെട്ടിക്കിടന്ന് ഗതാഗതത്തിനും, പൊതുജനങ്ങള്‍ക്കും വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ടൌണില്‍ð നാഷണല്‍ð ഹൈവേ ഫുഡ്പാത്ത്‌ഡ്രെയ്‌നേജ് നിര്‍മാണം കഴിഞ്ഞെങ്കിലും സബ്‌ഡ്രെയ്‌നേജുകള്‍ മണ്ണും ചെളിയും കെട്ടികിടന്ന് മഴവെള്ളം വാര്‍ന്നുപോകുന്നതിന് കഴിയാത്ത അവസ്ഥയായിരുന്നു. ഇതിന് പരിഹാരം കാണാനാണ് നഗരസഭ 30 ലക്ഷം ചെലവില്‍ മൂഴയില്‍ð ജ്വല്ലറിക്ക് സമീപവും, മുനിസിപ്പല്‍ ഓഫീസ്, വിക്ടറി ആശുപത്രി എന്നവയ്ക്ക് സമീപവും ഉള്ള ഡ്രെയ്‌നേജുകളുടെ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്.
വര്‍ഷങ്ങളായി ഡ്രൈനേജുകള്‍ വൃത്തിയാക്കാതെ അടിഞ്ഞു കൂടിയിരുന്ന ലോഡുകണക്കിന് മാലിന്യമാണ് നഗരസഭ കഴിഞ്ഞ ദിവസം കോരിമാറ്റിയത്. വരും വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലും മറ്റ് ഡ്രൈനേജുകള്‍ വീതികൂട്ടി നവീകരിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ സി കെ സഹദേവന്‍ പറഞ്ഞു.
