എം.പിയുടെ നേതൃത്വത്തില്‍ അവലോകന യോഗം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലെന്ന്

വേങ്ങര: ഡെങ്കിപ്പനി ഭീതിയിലാഴ്ത്തിയ വേങ്ങരയില്‍യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ അവലോകന യോഗത്തില്‍ തീരുമാനിച്ചു. പ്രദേശത്ത് മൂന്ന് മരണവും ധാരണയായത്. പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയാണ് ശനിയാഴ്ച വേങ്ങര ബ്ലോക്കില്‍ അടിയന്തര യോഗം വിളിച്ചത്. തിങ്കളാഴ്ച സി.എം.ഒ യുടെ നേതൃത്വത്തില്‍ ജില്ലാതല ഉദ്യോഗസ്ഥരുംജനപ്രതിനിധികളും വേങ്ങര മാര്‍ക്കറ്റില്‍ ഉറവിടനശീകരണത്തിന് ഇറങ്ങും.

പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ പ്ര ധാന കേന്ദ്രങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. വേങ്ങര പോലീസ് സ്റ്റേഷന്‍ വളപ്പിലെ തൊണ്ടി വാഹനങ്ങള്‍ലേലം ചെയ്യുന്ന നടപടികള്‍ വേഗത്തിലാക്കും. ആഴ്ചയിലൊരു ദിവസം ഡ്രൈ ഡെ ആചരിക്കാനും തീരുമാനിച്ചു.ഓരോ പഞ്ചായത്തിലേയും പ്രവര്‍ത്തനങ്ങള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ വിശദീകരിച്ചു. എട്ട് പഞ്ചായത്തിലെ 155 വാര്‍ഡുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷത വഹിച്ചു.

മഞ്ചേരി സബ് ജഡ്ജ് രാജന്‍ തട്ടില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷണന്‍,ഡി.എം.ഒ.കെ.സക്കീന, ശുചിത്വമിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പ്രീതി മേനോന്‍, ബ്ലോക്ക് പ്രസിഡന്റുമാരായ പി.കെ.അസ് ലു, കെ.ടി.ഷഹീദ, മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, സി.ഐ എ.പ്രേംജിത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ.സഫ്രീന, കുപ്പേരി സുബൈദ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ബുഷ്‌റ മജീദ്, തഹസില്‍ദാര്‍ ഗോപാലകൃഷ്ണന്‍, ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *