പന്തളത്ത് സി പി ഐ എം, ബി ജെ പി സംഘര്‍ഷം രണ്ട് പേര്‍ക്ക് പരുക്ക്. പന്തളത്ത് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പത്തനംതിട്ട തിരുവനന്തപുരത്ത് ബി ജെ പി ആഫീസും ബിനീഷ് കോടിയേരിയുടെ വീടും ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ക്കെതിരെ വെള്ളിയാഴ്ച്ച ഇരു സംഘടനകളും നടത്തിയ പ്രഖടനങ്ങളാണ് അക്രമ സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. വെള്ളിയാഴ്ച്ച സി പി ഐ എം ഉം ബി ജെ പിയും നടത്തിയ പ്രഖടനങ്ങള്‍ നേര്‍ക്ക് നേര്‍ വരികയും പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനിടെ ബി ജെ പി പ്രവര്‍ത്തകനായ ബാബുക്കുട്ടന്  (44) കല്ലുകെണ്ട് തലക്ക് ഇടിയേറ്റ് പരിക്കേറ്റു.

 

പരിക്കറ്റ ബാബുക്കുട്ടന്‍ പന്തളം മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഈ ത തുടര്‍ന്ന് വെള്ളിയാഴ്ച്ച രാത്രി പന്തളം കുരമ്പാല ജംഷനിലെ രുാ ഓഫീസ് ഒരുവിഭാഗം ആളുകള്‍ അടിച്ചു തകര്‍ത്തു. ഈ സംഭവത്തിന് പിന്നില്‍ ബിജെപി ആര്‍ എസ്സ് എസ് പ്രവര്‍ത്തകരാണെന്നാരോപിച്ച് ശനിയാഴ്ച്ച രാവിലെ വന്തളത്ത് പ്രഖടനം നടത്തിയ ശേഷം മടങ്ങി പോകുന്ന വഴിയില്‍ ഉച്ചക്ക് 12 .30 ഓടെ ഒരു സംഖം ആര്‍ എസ്സ് എസ്സ് പ്രവര്‍ത്തകര്‍ ഡി വൈ എഫ് ഐ ള്ളനാട് യൂണിറ്റ് സെക്രട്ടറി അയ ഷംനാദിനെ ( 21 ) ആക്രമിക്കുകയായിരുന്നു.

 

 

 

കൈ ക്ക് വെട്ടേറ്റ ഇയാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ കളക്ടര്‍ ആര്‍ ഗിരിജ ഐ എ എസ്സ് പന്തളത്ത് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അടകര്‍ ഡി വൈ എസ്സ് പി യുടെ നേതൃത്വത്തില്‍ പന്തളത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *