രാഷ്ട്രീയം ചാക്കിട്ടുപിടിത്തമായി മാറി: ആഞ്ഞടിച്ച് തിരഞ്ഞെടുപ്പ് കമ്മിഷണര്‍

ന്യൂഡല്‍ഹി: രാഷ്ട്രീയം ചാക്കിട്ടുപിടിത്തമായി മാറിയെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി റാവത്ത്. രാഷ്ട്രീയത്തില്‍ ധാര്‍മ്മികത കൈമോശം വന്നുവെന്നും ജയിക്കുക എന്ന ത് മാത്രമാണ് ഇന്നത്തെ രാഷ്ട്രീയത്തിന്റെ പ്രത്യേകതയെന്നും കമ്മിഷണര്‍ കുറ്റപ്പെടുത്തി.

അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ്, രാഷ്ട്രീയ പരിഷ്‌കരണങ്ങളെക്കുറിച്ചുള്ള സംവാദത്തിലാണ് നീലവിശല്‍ രാഷ്ട്രീയ രീതികള്‍ക്കെതിരെ അദേഹം ആഞ്ഞടിച്ചത്. ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ആഞ്ഞടിച്ചത്.

രാഷ്ട്രീയ ധാര്‍മ്മികതയ്ക്കായി രാഷ്ട്രീയപാര്‍ട്ടികളും, മാധ്യമങ്ങളും, പൊതു സമൂഹവും, ഭരണഘടനാ അധികാരകേന്ദ്രങ്ങളും രംഗത്തു വരണമെന്നും അദേഹം പറഞ്ഞു. പണം നല്‍കി വാര്‍ത്ത വരുത്തുന്നത് തടവുശിക്ഷ നല്‍കാവുന്ന തിരഞ്ഞെടുപ്പ് കുറ്റമാക്കണമെന്നും അദേഹം ആവശ്യം ഉയര്‍ത്തി.

ഗുജറാത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തശേഷം ബാലറ്റ് പേപ്പര്‍ ബിജെപി നേതാക്കളെ കാണിച്ച രണ്ടു വിമത കോണ്‍ഗ്രസ് എംഎല്‍എ മാരുടെ വോട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *