പുതുമയാര്‍ന്ന റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടികളുമായി മോട്ടോര്‍ വാഹന വകുപ്പ്

വയനാട്: പുതുമയാര്‍ന്ന റോഡ് സരക്ഷാ ബോധവല്‍ക്കരണ സന്ദേശ പരിപാടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. 27 ാമത് ദേശീയ റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം വ്യത്യസ്തതയാര്‍ന്ന റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പച്ചത്. ഗതാഗത ബോധവല്‍ക്കരണം നിയമങ്ങള്‍ നിയന്ത്രണ പരിപാടികള്‍ എന്നിവയുള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍, ഡ്രൈവര്‍മാര്‍, ഡ്രൈവിങ്ങ് സ്‌കൂള്‍ പ്രതിനിധികള്‍ എന്നവര്‍ക്ക് ക്ലാസ്സുകളും പൊതു നിരത്തിലുടനീളം പുതുമയാര്‍ന്ന ബോധവല്‍ക്കരണ സന്ദേശങ്ങളുമാണ് വകുപ്പ് നടപ്പിലാക്കിയത്. ‘റോഡ് സുരക്ഷ പ്രവര്‍ത്തിക്കുവാന്‍ സമയമായി’ എന്ന മുദ്രാവാക്യത്തോടെയാണ് ജനുവരി 10 മുതല്‍ 16 വരെ നീു നിന്ന റോഡ് സുരക്ഷാ വാരാചരണ പരിപാടികള്‍ സംഘടിപ്പിച്ചത്. നിരത്തില്‍ നിയമം ലംഘിക്കുന്നവരെ തടഞ്ഞ് പിഴ ഈടാക്കുന്ന വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നിയമാനുസൃതമായി വാഹനമോടിക്കുന്നവരെ കൈകാട്ടി നിര്‍ത്തിയത് യാത്രക്കാരില്‍ അമ്പരപ്പിനിടയാക്കിയെങ്കിലും അല്‍പ്പസമയത്തെ അമ്പരപ്പ് യാത്രക്കാരില്‍ സന്തോഷമായി മാറി. നിയമാനുസൃതം വാഹനം ഓടിക്കുന്നവര്‍ക്ക് സമ്മാനം നല്‍കിയാണ് ഉദ്യോഗസ്ഥര്‍ മാതൃക കാണിച്ചത്. സമ്മാന വിതരണ പരിപാടിയായ ഗിഫ്റ്റ് ചെക്കിംഗ് പ്രോഗ്രാം ജില്ലാ പോലീസ് മേധാവി എം.കെ പുഷ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ഡ്രൈവിംഗ് സ്‌കൂളുകളിലെ വാഹനങ്ങള്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിധയില്‍ നിന്നാരംഭിച്ച റാലി റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി.എ. സത്യന്‍ ഫഌഗ് ഓഫ് ചെയ്തു. തുടര്‍ന്ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് മോട്ടോര്‍ വാഹന വകുപ്പ്, ഫാത്തിമാ മാതാ ആസ്പത്രി, എം.ഒ.എസ്.ഇ ആസ്പത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ യാത്രക്കാര്‍, ഡ്രൈവര്‍മാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി നേത്ര പരിശോധനയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. പരിപാടിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എസ്.പി. ബിജുമോന്‍, പി.ആര്‍ മനു, അജി കുമാര്‍, ഡോക്ടര്‍മാരായ സെബ്യാസ്റ്റ്യന്‍, രാജന്‍ സിറിയക്ക് എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലയില്‍ ആറ് ദിവസമായി നടക്കുന്ന റോഡ് സുരക്ഷാ പരിപാടികള്‍ പൊതുജനപങ്കാളിത്തത്തോടെയാണ് സംഘടിപ്പിച്ചത്. ട്രാഫിക്ക് നിയമ ലംഘനം നടത്തുന്നവര്‍ക്കരികില്‍ വാളും കാലപാശവുമായി കാലപുരിയിലേക്ക് ക്ഷണിച്ച് മരണ ടക്കറ്റ് നല്‍കി യമരാജന്‍ പ്രത്യക്ഷപ്പെട്ടത് ഏവര്‍ക്കും അത്ഭുതമായിരുന്നു. കൂടാതെ അവസാന വാക്കുകള്‍ പോലെ ഇനിയൊരു മുന്നറിയിപ്പുാവില്ല എന്ന കാലന്റെ വാക്കുകള്‍ യാത്രക്കാരുടെ ശ്രദ്ധയാകര്‍ഷിച്ചു. യാത്രാവേളയില്‍ ഹെല്‍മറ്റ് ഇല്ലാതെയും സീറ്റ് ബെല്‍റ്റിടാതെയും നിരത്തില്‍ ഇറങ്ങുന്നവര്‍ക്കായാണ് ഇത്തരം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചത്. കല്‍പ്പറ്റ നഗരസഭാ പരിധിയില്‍ വാസ്‌കോയുടെയും ഓട്ടോ ഫ്ര്‌സ് സ്വയം സഹായ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷന്‍, പഴയ ബസ്റ്റാന്റ്, എച്ച്.ഐ.എം.യു.പി സ്‌കൂള്‍, ബോര്‍ഡ് സ്‌കൂള്‍ എന്നിവടങ്ങളിലെ മാഞ്ഞ് പോയ സീബ്ര ലൈനുകള്‍ വരയ്ക്കുകയും ബത്തേരിയില്‍ റോഡ് നിയമങ്ങള്‍ പാലിച്ചവര്‍ക്ക് പായസം വിതരണം, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരങ്ങള്‍, റോഡ് സുരക്ഷാ ക്ലാസ്സുകള്‍ എന്നിവയും സംഘടിപ്പിച്ചാണ് വകുപ്പ് വ്യത്യസ്തമായ സന്ദേശങ്ങള്‍ പകര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *