ഫാദര്‍ ടോമിന് എല്ലാവിധ സഹായങ്ങളും നല്‍കും

തിരുവനന്തപുരം: യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചത് സന്തോഷകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒമാന്റെ ഇടപെടലാണ് മോചനത്തിന് വഴിതെളിച്ചത്. ഏറെ അവശനായ ഫാ.

ഉഴുന്നാലിലിനെ കേരളത്തില്‍ എത്തിക്കുന്നതിനും തുടര്‍ ചികിത്സകള്‍ക്കും എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉഴുന്നാലിലിന്റെ സുരക്ഷിതമായ മടങ്ങി വരവില്‍ വിശ്വാസ സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും ആഹ്ലാദത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിച്ചതില്‍ സന്തോമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തിലെ ജനങ്ങളെല്ലാം അദ്ദേഹത്തിന്റെ മോചനത്തിനായി പ്രാര്‍ത്ഥനയിലായിരുന്നു.

രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി കേരളത്തിലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താന്‍ അദ്ദേഹത്തിന് കത്ത് നല്‍കുകയും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി അദ്ദേഹത്തിന്റെ മോചനക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. ഫാ. ടോം ഉഴുന്നാല്‍ പൂര്‍ണ ആരോഗ്യവാനായി ജന്‍മനാട്ടിലേക്ക് തിരിച്ചെത്തുന്ന നിമിഷത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *