സാമുദായിക സമവാക്യങ്ങൾക്ക് ശക്തമായ സ്വാധീനമുളള പ്രസ്ഥാനമാണ് കോൺഗ്രസ്.ഐഗ്രൂപ്പിനെ രമേശ് ചെന്നിത്തലയും എ ഗ്രൂപ്പിനെ ഉമ്മൻചാണ്ടിയും നയിക്കുന്നു.ഐ ഗ്രൂപ്പിലാണ് മുരളിയെങ്കിലും രമേശും മുരളിയും ഒരേ സമുദായക്കാരായത് മുരളിയുടെ സാധ്യതകൾക്ക് വിഘാതമാണ്.ഗ്രൂപ്പിലും ഹൈക്കമാണ്ടുമായുളള ബന്ധത്തിലും രമേശിനുളള അപ്രമാദിത്യമാണ് ഇതിനു കാരണം.
ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവാകുകയാണെങ്കിൽ രമേശ് താരതമ്യേന ദുർബലനാകും.ഈ സാഹചര്യത്തിൽ ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുക്കാനാകുമെന്ന് മുരളി കരുതുന്നു.ഉമ്മൻചാണ്ടിയുമായി നേരിട്ട് ഏറ്റുമുട്ടേണ്ടി വന്നാൽ തനിക്ക് മുന്നേറാനാകുമെന്ന് മുരളി വിശ്വസിക്കുന്നു.
തന്റെ പ്രവർത്തന മണ്ഡലം മലബാറിലേക്ക് മാറ്റാനും മുരളി ലക്ഷ്യമിടുന്നു.മലബാറിൽ നിന്ന് കോൺഗ്രസിന് ശക്തനായ നേതാവില്ല.കരുണാകരനു ശേഷം ഒരു നേതാവ് മലബാറിൽ നിന്ന് വളർന്നു വന്നിട്ടില്ല.കെ സുധാകരനു കണ്ണൂർ,കാസർഗോഡ് മണ്ഡലങ്ങളിൽ സ്വാധീനമുണ്ടെങ്കിലും മലബാറിലെ മറ്റു മണ്ഡലങ്ങളിൽ ഒട്ടും സ്വാധീനമില്ല.ഈ സാഹചര്യത്തിൽ മലബാറിലെ കോൺഗ്രസിനെ തന്റെ ചൊൽപ്പടിക്കാക്കാനാണ് മുരളിയുടെ ശ്രമം.
