കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ

മലപ്പുറം: കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത് അയാളുടെ ഭാര്യ തന്നെയാണെന്ന് പോലീസ് വ്യക്തമാക്കി. പുറത്തൂര്‍ സ്വദേശി ഇര്‍ഷാദിനെയാണ് (26) കുറ്റിപ്പുറത്തെ ലോഡ്ജ് മുറിയില്‍ ജനനേന്ദ്രിയം മുറിച്ച നിലയില്‍ കണ്ടെത്തിയത്. ജനനേന്ദ്രിയത്തിന്റെ 70 ശതമാനത്തോളം അറ്റുപോയ നിലയില്‍ ഇയാളെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് പെരുമ്ബാവൂര്‍ സ്വദേശിയായ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരം ലഭിച്ചത്. എന്നാല്‍ താന്‍ സ്വയമാണു ജനനേന്ദ്രിയം മുറിച്ചതെന്നാണ് ഇര്‍ഷാദ് അവകാശപ്പെടുന്നത്. ഇന്നു രാവിലെയാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. വസ്ത്രത്തില്‍ രക്തം പുരണ്ട നിലയില്‍ മുറിക്കു പുറത്തു കണ്ട യുവാവിനെ ലോഡ്ജ് ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്.

ആറു മാസം മുമ്പ് ഇരുവരും രഹസ്യമായി വിവാഹ കഴിച്ചിരുന്നു. പിന്നീട് ഗള്‍ഫിലേക്കു പോയ യുവാവ് തിരികെ നാട്ടിലെത്തിയപ്പോള്‍ മറ്റൊരു പെണ്‍കുട്ടിയുമായി വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ യുവതി, യുവാവിനെ വിളിച്ചുവരുത്തി പ്രതികാരം ചെയ്യുകയായിരുന്നു. തിരൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഒരു കടയില്‍നിന്നാണ് തെര്‍മോകോള്‍ മുറിക്കുന്ന ബ്ലേഡ് വാങ്ങിയതെന്നും പെണ്‍കുട്ടി പറഞ്ഞു. ഈ ബ്ലേഡ് ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *