മോസ്‌കോ: മനുഷ്യമാംസം ഭക്ഷിക്കാനായി മുപ്പതോളം പേരെ കൊന്ന ദമ്ബതികള്‍ ഒടുവില്‍ പോലീസ് പിടിയില്‍. റഷ്യയിലെ ക്രാസ്‌നോഡറില്‍ നിന്നാണ് 30 പേരെ കൊന്ന് ഭക്ഷിച്ച ദമ്ബതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ കൊലപ്പെടുത്തിയ ഏഴുപേരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ക്രാസ്‌നോഡറില്‍ റോഡ് പണികള്‍ക്കിടെ തൊഴിലാളിക്ക് ലഭിച്ച മൊബൈല്‍ ഫോണാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവത്തിന്റെ ചുരുളഴിച്ചത്.
ഈയടുത്ത് കാണാതായ 35കാരിയുടെ ഛേദിക്കപ്പെട്ട നിലയിലുള്ള അവയവങ്ങളോടൊപ്പം പോസ് ചെയ്ത വ്യക്തിയുടെ ചിത്രം ഈ മൊബൈലില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുമുമ്ബാണ് ഈ യുവതിയുടെ മൃതദേഹം ബാഗില്‍പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നത്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ ഉടമയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ വഴിയരികില്‍ കണ്ട മൃതദേഹത്തോടൊപ്പം ഫോട്ടോയെടുത്തതാണെന്നും പിന്നീട് ഫോണ്‍ നഷ്ടപ്പെടുകയായിരുന്നുവെന്നും മൊഴി നല്‍കി. വിശദീകരണത്തില്‍ തൃപ്തി വരാത്ത പോലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് 1999 മുതല്‍ കൃത്യം നടത്തിവരുന്നതായി ഇയാളും ഭാര്യയും സമ്മതിച്ചത്.
മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം തട്ടിയെടുത്ത ആളുകളെ കൊന്ന് ഭക്ഷിക്കുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് സംശയിക്കുന്നു. വെട്ടിമുറിച്ച നിലയിലുള്ള മനുഷ്യ ശരീരാവയവങ്ങള്‍ സൂക്ഷിച്ച ജാര്‍ ദമ്ബതികളുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ദിമിത്രി ബക്ഷീവ് എന്ന 35കാരനാണ് പോലീസ് സ്ഥിരീകരിച്ചു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൈനിക സ്‌കൂളില്‍ ജീവനക്കാരനാണ്. ഭാര്യ നടാലിയക്കും കൊലപാതകത്തില്‍ പങ്കുണ്ടായിരുന്നതായും വീടിന്റെ പല ഭാഗങ്ങളില്‍നിന്നായി കൂടുതല്‍ അവയവങ്ങള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
