ജനരക്ഷാ മാര്‍ച്ച് പരാജയം യെച്ചൂരി

ന്യൂഡല്‍ഹി: കേരളത്തിലെ ബി.ജെ.പിയുടെ ജനരക്ഷാ മാര്‍ച്ച് പരാജയമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പി ആര്‍.എസ്.എസ് അക്രമങ്ങള്‍ കൊണ്ട് സി.പി.എമ്മിനെ പേടിപ്പിക്കാനവില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി അക്രമങ്ങള്‍ക്കെതിരെ നാളെ ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും.

അഴിമതി ആരോപണങ്ങളില്‍ നിന്ന് മകന്‍ ജെയ്ഷായെ രക്ഷിക്കാന്‍ അമിത് ഷാ ശ്രമിക്കുകയാണെന്ന് യെച്ചൂരി ആരോപിച്ചു. ജെയ്ഷായുടെ സ്വത്ത് വര്‍ധിച്ചതിനെ കുറിച്ച് അന്വേഷണം നടത്തണം.വേങ്ങരയില്‍ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞത് കേരള സര്‍ക്കാറിനെതിരായ കള്ള പ്രചാരണങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണെന്നും യെച്ചൂരി പറഞ്ഞു.

രാഷ്ട്രീയപ്രമേയത്തിന്റെ കരട് തയാറാക്കാന്‍ പി.ബിയെ ചുമതലപ്പെടുത്തി. ഏതെങ്കിലും കരട് രേഖ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് ബന്ധം തള്ളിയെന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *