ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിന് തിയതി പ്രഖ്യാപിക്കാത്തതില്‍ തെരഞ്ഞെടുപ്പ് കമീഷനെ നിശിതമായി വിമശിച്ച് കോണ്‍സ്ര് നേതാവ് പി. ചിദംബരം. അവസാന റാലി നടത്തി പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനുളള അധികാരം നല്‍കുന്നതായി കമീഷന്റെ നടപടി എന്ന് ചിദംബരം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നത് വൈകിപ്പിക്കാന്‍ കമീഷന്റെ മേല്‍ സക്കാര്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വ്യാജ സാന്താ ക്ലോസ് ചമയുകയാണ് പ്രധാനമന്ത്രിയെന്നും ജനങ്ങളെ വാഗ്ദാനങ്ങള്‍ നല്‍കി സുഖിപ്പിക്കുകയാണ്. ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച അന്നു തന്നെ ഗുജറാത്തിലെ തിയതിയും പ്രഖ്യാപിച്ചിരുന്നെങ്കില്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വരുമായിരുന്നെന്നും ചിദംബരം പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് കമീഷന്‍ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന പരിചയത്തില്‍ നിന്നാണ് കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് തിരിച്ചടിച്ചു.
പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഡിസംബര്‍18ന് മുമ്പ് തെരഞ്ഞെടുപ്പ് നടക്കുമെന്നും ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞടുപ്പ് നവംബര്‍ ഒമ്ബതിനായിരിക്കുമെന്നും കമീഷന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിരുന്നില്ല. ഈ നടപടി വിവാദമായിരുന്നു.
