കൊച്ചി: ചാലക്കുടിയില്‍ വസ്തു ഇടപാടുകാരന്‍ രാജീവ് കൊലഌപ്പെട്ട കേസിലെ ഏഴാം പ്രതി അഡ്വ. സി.പി. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൊലപാതകവുമായി ബന്ധമില്‌ളെന്നും കൊലക്കേസില്‍ പിടിയിലായവരുമായി ഫോണില്‍ ബന്ധപ്പെട്ടതിനു താന്‍ ഗൂഢാലോചന നടത്തിയെന്ന വാദം നിലനില്‍ക്കില്‌ളെന്നുമുള്ള ഉദയഭാനുവിന്റെ വാദം കോടതി നിരാകരിച്ചു. നിയമം എലഌവര്‍ക്കും ഒരുപോലെയാണെന്നും കോടതി വ്യക്തമാക്കി. ഇതോടെ ഉദയഭാനുവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനുള്ള സാഹചര്യമൊരുങ്ങിയിരിക്കുകയാണ്.
കീഴടങ്ങാന്‍ സമയം വേണമെന്ന ഉദയഭാനുവിന്റെ ആവശ്യത്തോടു കോടതി പ്രതികരിച്ചിലഌ ഉദയഭാനുവിനു കൊലപാതക ഗൂഢാലോചനയില്‍ നേരിട്ടു പങ്കുണ്ടെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. രാജീവിന്റെ കൊലപാതകം നടന്ന ദിവസം കേസിലെ മുഖ്യപ്രതി ചക്കര ജോണി ഉള്‍പ്പെടെയുള്ളവരുമായി ഉദയഭാനു ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഉദയഭാനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ ഇടക്കാല വിധി കേസന്വേഷണം നിലയ്ക്കാന്‍ കാരണമായെന്നു കാണിച്ചു രാജീവിന്റെ അമ്മ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു പരാതി നല്‍കിയിരുന്നു.
