വാഷിംഗ്ടണ്‍: മുസ്ളീംവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോകള്‍ റീട്വീറ്റ് ചെയ്ത് വീണ്ടും ഡോണ്‍ാള്‍ഡ് ട്രംപ് വിവാദത്തില്‍. ബ്രിട്ടണ് ഫസ്റ്റ് എന്ന തീവ്ര ദേശീയവാദ പാര്‍ട്ടി നേതാവായ ജയ്ദാ ഫ്രാന്സെന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മൂന്നു വീഡിയോകളാണ് ട്രംപ് റീട്വീറ്റ് ചെയ്തത്. ഇതിനെ അപലപിച്ച ബ്രിട്ടന് ട്രംപ് മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു.
ഒരു മുസ്ളീം അഭയാര്‍ഥി, ഡച്ചുകാരനായ കുട്ടിയെ ക്രച്ചസില്‍നിന്നും വീഴ്ത്തിയ ശേഷം മര്‍ദിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു ഒരു ട്വീറ്റ്. എന്നാല്‍ ഇത് വ്യാജ വീഡിയോയാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട അക്രമി അഭയാര്‍ഥി അല്ലെന്നായിരുന്നു ഡച്ച് അധികൃതരുടെ വിശദീകരണം.
വിശുദ്ധ മറിയത്തിന്റെ രൂപം തകര്‍ക്കുന്നതിന്റെ വീഡിയോയാണ് ട്രംപ് രണ്ടാമത് റീട്വീറ്റ് ചെയ്തത്. 2013ല്‍ യുടൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോയാണിത്.
അലക്സാന്‍ഡ്രിയയില്‍ ഒരു കെട്ടിടത്തില്‍നിന്നും ഒരു കുട്ടിയെ തള്ളിയിട്ടു കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് മൂന്നാമത്തെ ട്വീറ്റിലുള്ളത്. ഈജിപ്റ്റില്‍ കലാപത്തിനിടയാക്കിയ ദൃശ്യങ്ങളായിരുന്നു ഇത്.
