തിരുവനന്തപുരം: കേരളത്തിലെ തീരദേശത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിലും പ്രകൃതി ക്ഷോഭത്തെയും തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് മാത്രം ഏഴ് മരണം. കടലില്‍ കാണാതായവരില്‍ 450 പേരെ കണ്ടെത്തി. എന്നാല്‍, 100ല്‍ അധികം തൊഴിലാളികളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്ന് മാത്രം സംസ്ഥാനത്ത് ഏഴുപേര്‍ മരിച്ചതായി മരിച്ചതായാണ് റിപ്പോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടത്തിലും വെള്ളക്കെട്ടില്‍ വീണും മരിച്ചവരും ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 13 ആയതായണ് സര്‍ക്കാര്‍ കണക്കുകള്‍.
ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിക്കുന്നതിന് മുമ്പ് മത്സ്യബന്ധനത്തിന് പോയവരാണ് ആഴക്കടലില്‍ പെട്ടുപോയതില്‍ ഭൂരിഭാഗവും.
കാറ്റിനും മഴയ്ക്കും നേരിയ ശമനം ഉണ്ടെങ്കിലും കടല്‍ പ്രക്ഷുബ്ധമാണ്. അതുകൊണ്ടു തന്നെ തീരദേശ മേഖലകളില്‍ കര്‍ശന സുരക്ഷാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കടല്‍ ക്ഷോഭം നിലനില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൊല്ലത്ത് നിന്ന് കാണാതായ എല്ലാവരും മടങ്ങിയെത്തിയതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ അറിയിച്ചു. ഇതില്‍ നാലുപേരെ രക്ഷപ്പെടുത്തി കൊച്ചി തീരത്താണ് എത്തിച്ചിരിക്കുന്നതെന്നും അവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുകേഷ് എംഎല്‍എ അറിയിച്ചു. ചുഴലിക്കാറ്റിലും മഴയിലും കാണാതായവരുടെ കണക്കെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓഖി ചുഴലിക്കാറ്റിന് പിന്നാലെ സംസ്ഥാനത്ത് ഇന്ന് നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, രണ്ട് ദിവസമായി തുടരുന്ന പ്രകൃതി ക്ഷോഭത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ശംഖുമുഖം തീരത്ത് ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. എന്നാല്‍, ഇയാളെ കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചിട്ടില്ല.
ഓഖി ചുഴലിക്കാറ്റിലും കടല്‍ക്ഷോഭത്തിലും അകപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 20,000 രൂപയുമാണ് ധനസഹായം.കേരളാ തീരത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ നിരവധി ആളുകള്‍ ഇപ്പോഴും കടലില്‍ കുടുങ്ങി കിടക്കുകയാണ്. സൈന്യവും കോസ്റ്റ് ഗാര്‍ഡും തിരച്ചില്‍ തുടരുന്നു.ലക്ഷദ്വീപില്‍ കൂടുതല്‍ നാശനഷ്ടം ഉണ്ടാകാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്.ഇന്ന് രക്ഷപ്പെടുത്തി കൊച്ചിയില്‍ എത്തിച്ചത് 14 പേരെ
