ഓഖി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഉന്നത തലകേന്ദ്രസംഘം പെട്ടന്ന് ചതന്നെ കേരളം സന്ദര്‍ശിക്കുമെന്ന് രാജ് നാഥ് സിങ് ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചയക്ക് ശേഷം പിണറയാ പറഞ്ഞു. കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിന് ശേഷം ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയിതായി പിണറായി പറഞ്ഞു.
ദുരന്തത്തിന്റെ ഭാഗമായി ലേകബാങ്കിന്റെ പുനരധിവാസപാക്കേജ് തേടണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പരിശോധിക്കാമെന്ന് ഉറപ്പുനല്‍കിയതായും ഭൂമിയും വീടും ഇല്ലാത്ത 13436 മത്സ്യതൊഴിലാളികള്‍ക്കും ഭൂമി മാത്രമുള്ള 4448 പേര്‍ക്ക് പ്രധാനമന്ത്രിയുടെ റൂറള്‍ ഹൗസിംഗ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. കൂടിക്കാഴ്ചയോട് നല്ല പ്രതികരണമാണ് ആഭ്യന്തരമന്ത്രിയില്‍ നിന്നും ഉണ്ടായതെന്നും പിണറായി പറഞ്ഞു.
കേരളത്തിലെത്തി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ രാജ്യരക്ഷാമന്ത്രി നിര്‍മ്മലാ സീതാരാമനെ കണ്ട് പിണറായി നന്ദി അറിയിച്ചു.ദുരന്തത്തില്‍പ്പെട്ട ധാരാളം പേരെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും തിരിച്ചെത്താവരുണ്ട്. തിരിച്ചെത്താവരുടെ ശവശരീരം ഒഴുകി നടക്കുന്നെന്നരീതിയില് മത്സ്യതൊഴിലാളികള്‍ക്കിടയില്‍ വ്യാപക പ്രചാരണമുണ്ട്. ജീവനുള്ളവരെ തിരിച്ചെത്തിക്കാനും അല്ലാത്തവരുടെ ശവശരീരങ്ങള്‍ തിരിച്ചെത്തിക്കാനാവശ്യമായ നടപടികളുമായി സംസ്ഥന സര്‍ക്കാര്‍ മുന്നോട്ട് പോകും. പത്തുദിവസമെങ്കിലും തിരച്ചില്‍ തുടരണമെന്ന സര്‍ക്കാരിന്റെ നിലപാടുകള്‍ നിര്‍മ്മലാ സീതാരാമന് അംഗീകരിച്ചതായും പിണറായി പറഞ്ഞു
