ഷിംല: ഹിമാചല്‍പ്രദേശില്‍ അഞ്ചു വയസുകാരിയെ പന്ത്രണ്ടുകാരന്‍ മാനഭംഗപ്പെടുത്തി. ഹിമാചലിലെ ഷിംലയ്ക്കു സമീപം ധാലിയിലാണ് സംഭവം. കൂലിവേലക്കാരായ നേപ്പാള്‍ ദന്പതികളുടെ മകളാണ് മാനഭംഗത്തിനിരയായത്. ഇവര്‍ ജോലി ചെയ്തിരുന്ന ഭൂ ഉടമയുടെ മകനാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്.
വെള്ളിയാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാകളുടെ പരാതിയെ തുടര്‍ന്നു പോലീസ് പോസ്‌കോ പ്രകാരം കേസെടുത്തു. കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയെന്നും ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
