കാന്‍ഡലേറിയ; ജീവിതത്തെ സ്വയം മറന്നു പ്രണയിക്കുന്ന രണ്ടുപേര്‍

തൊണ്ണൂറുകളിലെ ക്യൂബയുടെ പശ്ചാത്തലത്തില്‍ പുരോഗമിക്കുന്ന ചിത്രമാണ് ജോണി ഹെന്‍ഡ്രിക്‌സ് സംവിധാനം ചെയ്ത കാര്‍ഡലേറിയ . ഒരു ദരിദ്രരാജ്യത്തെ സമ്ബന്ന രാജ്യങ്ങള്‍ എങ്ങനെ ചൂഷണം ചെയ്യുന്നു എന്നാണ് വൃദ്ധ ദമ്ബതികളിലൂടെ ചിത്രം ചര്‍ച്ച ചെയ്യുന്നത്.

തൊലി ചുക്കിച്ചുളിഞ്ഞെങ്കിലും മനസില്‍ യുവത്വവും അതിലുപരി പ്രണയവും സൂക്ഷിക്കുന്നവരാണ് ഹ്യൂഗോയും കാനഡലേറിയയും. ഇവര്‍ എങ്ങനെയെല്ലാം ചൂഷണം ചെയ്യപ്പെടുന്നു എന്നാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഇരുവരുടേയും സന്തോഷകരമായ ദാമ്ബത്യ ജീവിതത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്. ചെറിയ ജോലികളും ഇവര്‍ ചെയ്യുന്നുണ്ട്. ഒരിക്കല്‍ ജോലിക്കിടെ കാന്‍ഡലേറിയക്ക് അവിചാരിതമായി ഒരു വീഡിയോ ക്യാമറ കിട്ടുന്നതാണ് സിനിമയിലെ ടേണിങ് പോയിന്റ്.

ഈ ക്യാമറ ഉപയോഗിച്ച് തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തുന്നു. ദൃശ്യങ്ങള്‍ അടങ്ങിയ ക്യാമറ മോഷ്ടിക്കപ്പെടുകയാണ്. പിന്നീട് സംഭവിക്കുന്നത് ഇരുവരുടേയും ലൈംഗികതയേ പോലും ചൂഷണം ചെയ്യുന്ന കാര്യങ്ങളായിരുന്നു. കുറച്ച് അഭിനേതാക്കളേ ചിത്രത്തിലുള്ളതെങ്കിലും മനസില്‍ തട്ടുന്ന പ്രകടനമായിരുന്നു എല്ലാവരുടേയും. വൈകാരിക രംഗങ്ങളുടെ മികവ് എടുത്ത് പറയേണ്ടിയിരിക്കുന്നു. പ്രത്യേക ഗിമ്മിക്കുകളൊന്നുമില്ലാത്ത ഛായാഗ്രഹണവും സിനിമയുടെ പ്ലസ് പോയിന്റാണ്.

ജീവിക്കുന്ന അഭിനേതാക്കള്‍ക്കൊപ്പം ഒരു ക്യാമറയും ഏതാനും കോഴിക്കുഞ്ഞുങ്ങളും കാന്‍ഡ ലേറിയയില്‍ കഥാപാത്രങ്ങളായുണ്ട്. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മറ്റ് ചിത്രങ്ങള്‍ക്ക് വെല്ലുവിളിയാവുമെന്നതില്‍ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *