ഓഖി: മരിച്ചവരുടെബന്ധുക്കള്‍ക്ക് ധനസഹായം ഒന്നിച്ചു നല്‍കും

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ്  ദുരന്തത്തിന്റെ അടിയന്തിര സഹായത്തിനും പുനഃരധിവാസത്തിനുമായി കേന്ദ്ര സര്‍ക്കാറിന്റെ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 1843 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ നടപടി ക്രമങ്ങള്‍ക്കായി കേന്ദ്ര സംഘത്തെ അയക്കാമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചിട്ടുണ്ട്. ഇനിയും കണ്ടെത്താനുള്ളവര്‍ക്കായി തിരച്ചില്‍ തുടരണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തോട് ആവശ്യെപ്പട്ടിട്ടുണ്ട്. അത് കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

മരിച്ചവരുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ ധനസഹായം നല്‍കും. 10 ലക്ഷം സര്‍ക്കാറും അഞ്ചു ലക്ഷം ഫിഷറീസ് വകുപ്പും അഞ്ചുലക്ഷം ക്ഷേമനിധി ബോര്‍ഡുമാണ് നല്‍കുക. ഇവ ഒന്നിച്ചു നല്‍കാനാണ് തീരുമാനം. മരിച്ചവരുടെ ആശ്രിതരായി മാതാപിതാക്കള്‍ ഉണ്ടെങ്കില്‍ 20 ലക്ഷത്തില്‍ അഞ്ചുലക്ഷം മാതാപിതാക്കള്‍ക്കും അവിവാഹിതരായ സഹോദരിമാരുണ്ടെങ്കില്‍ അഞ്ചുലക്ഷം അവര്‍ക്കും ലഭിക്കും. മരിച്ചവരില്‍ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളല്ലാത്തവരുണ്ടെങ്കിലും അവര്‍ക്കും ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ദുരിതാശ്വാസം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദുരന്തത്തിനിരയായവരുടെ വീടുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുന്നുണ്ട്. വലിയ കാലതാമസമില്ലാതെ ഇവ ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *