തിരുവനന്തപുരം: രാത്രിയില്‍ ജനങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ സമാധാനമായി കിടന്നുറങ്ങാന്‍ കഴിയാത്ത നാടായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കവര്‍ച്ചക്കാരെ അമര്‍ച്ച ചെയ്യാന്‍ പൊലീസിന് കഴിയാത്തത്തിലൂടെ അഭ്യന്തരവകുപ്പിന്റെ പരാജയമാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
കൊച്ചിയില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ട് വന്‍ കവര്‍ച്ചകളാണ് ഉണ്ടായത്. കേരളത്തില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത രീതിയില്‍ പതിനഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. ജനങ്ങളെ ഭീതിയിലാഴ്ത്തിയ മോഷണ പരമ്ബര നടന്നിട്ടും പ്രതികളെക്കുറിച്ചു ഒരു തുമ്ബും കിട്ടാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു. വാളുകള്‍ അടക്കം മാരകായുധങ്ങളുമായി എത്തുന്ന സംഘം വൃദ്ധജനങ്ങള്‍ അടക്കമുള്ള വീട്ടുകാരെ ആക്രമിച്ചും ബന്ദികളാക്കിയുമാണ് അഴിഞ്ഞാടിയത്.
ജനങ്ങള്‍ ഭയചകിതരായി നില്‍ക്കുമ്ബോള്‍ പൊലീസ് കാഴ്ചക്കാരായി മാറുന്ന ദയനീയ സ്ഥിതി ഞെട്ടിപ്പിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.
