അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടിയും നോട്ട് പിന്‍വലിക്കലും ബിജെപിക്ക് പ്രതീക്ഷിച്ച ഗുണം നല്‍കിയില്ല. ബിജെപിയുടെ പരന്പരാഗത വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവത്തില്‍ തെരഞ്ഞെടുപ്പ് റാലി നടന്ന സ്ഥലങ്ങളില്‍ മാത്രമാണ് ബിജെപിക്ക് വോട്ട് നിലയില്‍ മുന്നേറ്റമുണ്ടാക്കാനായത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണം നേട്ടത്തിലെത്തിക്കാനായില്ല.
അതേസമയം, സൗരാഷ്ട്രയിലും കച്ചിലും കോണ്‍ഗ്രസ് മികച്ച മുന്നേറ്റമാണ് നടത്തിയത്. എക്സിറ്റ്പോള്‍ ഫലം തിരുത്തിയാണ് കോണ്‍ഗ്രസ് വോട്ട് നില ഉയര്‍ത്തിയത്. ഗ്രാമപ്രദേശങ്ങളിലും കോണ്‍ഗ്രസ് മുന്‍തൂക്കം നേടിയിട്ടുണ്ട്. ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു. പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലും ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും ഒബിസി നേതാവായ അല്‍പേഷ് താക്കുറും ബിജെപി കോട്ടകളില്‍ വിളളല്‍ വീഴ്ത്തിയെന്നു തന്നെയാണ് ഫലസൂചനകള്‍.
