ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ ഹാക്ക് ചെയ്യാനാകുമെന്ന് നിര്‍മ്മാതാക്കള്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഭുരിപക്ഷം തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി വിജയിച്ചപ്പോള്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ആദ്യം ആം ആദ്മി പാര്‍ട്ടി ഉന്നയിച്ച ആരോപണം പിന്നീട് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളും ഏറ്റെടുത്തിരുന്നു. വിജയം ആവര്‍ത്തിക്കുമ്‌ബോള്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം സാധിക്കില്ലെന്നാണ് ബി.ജെ.പിയുടെ വാദം. എന്നാല്‍ ബി.ജെ.പിയുടെ വാദം തള്ളിക്കളയുകയാണ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്റെ നിര്‍മ്മാതാക്കള്‍.

വോട്ടിംഗ് മെഷീനുകള്‍ 100 ശതമാനം സുരക്ഷിതമല്ലെന്നും അവ ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്നും ഇ.വി.എം നിര്‍മ്മാതാക്കളായ മൈക്രോചിപ്പ് ഇങ്ക് യുഎസ്എ. കമ്ബനി നിര്‍ദ്ദേശിക്കുന്ന വിധം ഉപയോഗിച്ചാല്‍ ഏറ്റവും സുരക്ഷിതമാണ് ഇ.വി.എം. എന്നാല്‍ കമ്ബനി നിര്‍ദ്ദേശങ്ങള്‍ മറികടന്ന് അതിന് ശ്രമിച്ചാല്‍ ക്രമക്കേട് സാധിക്കുമെന്നും മൈക്രോചിപ്പ് ഇങ്ക് പറഞ്ഞു. ഇവിഎം ഹാക്ക് ചെയ്യാനും ക്രമക്കേട് നടത്താനും €ോണ്‍ ചെയ്യാനും സാധിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

യു.എസ് കോടതിയില്‍ ഇവിഎം നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരു കമ്ബ്യുട്ടര്‍ പ്രോഗ്രാമിന്റെ സോഴ്‌സ് കോഡ് ഷെയര്‍ ചെയ്യുന്നത് പോലെയാണ് വോട്ടിംഗ് മെഷീന്റെ കോഡിന്റെ കാര്യവുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യുന്നതാണ് യുഎസ് കമ്ബനിയുടെ വെളിപ്പെടുത്തല്‍.

വോട്ടിംഗ് മെഷീന്‍ ഹാക്ക് ചെയ്യാന്‍ ബി.ജെ.പി, നൂറിലധികം സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരെ വാടകയ്ക്ക് എടുത്തതായി പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേല്‍ ആരോപിച്ചിരുന്നു. ബി.ജെ.പിയുടെ വിജയം വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടന്നതിനാലാണെന്നും ഇന്ന് ഹര്‍ദിക് ആരോപിച്ചു. ഇത്തരം ആരോപണങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതാണ് ഇവിഎം നിര്‍മ്മാതാക്കളുടെ വെളിപ്പെടുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *