കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപും നടിയും തമ്മിലുള്ള പ്രശ്‌നം അറിഞ്ഞിരുന്നുവെന്ന് നടനും എംഎല്‍എയുമായ മുകേഷിന്റെ മൊഴി.
പക്ഷേ സംഭവത്തില്‍ ഒരിക്കലും ഇടപെട്ട് സംസാരിച്ചിട്ടില്ലെന്നും മുകേഷ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. ആക്രമണത്തെക്കുറിച്ച് അറിഞ്ഞശേഷം നടിയെ വിളിച്ചിരുന്നുവെന്നും, പിന്നീട് നടി ‘നീതി കിട്ടണം’ എന്ന് പറഞ്ഞതായി അറിഞ്ഞപ്പോഴും വിളിച്ചെന്നും മുകേഷിന്റെ മുകേഷ് പറഞ്ഞു.
അറസ്റ്റിലായ ദിവസം ദിലീപ് വിളിച്ചിരുന്നുവെന്നും, ഫോണില്‍ മിസ്ഡ് കോള്‍ കണ്ടിരുന്നുവെന്നും ദിലീപിനെ ആവശ്യമില്ലാതെ വിളിക്കാറില്ലെന്നും മുകേഷ് ചൂണ്ടിക്കാട്ടി. മാത്രമല്ല, കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഏല്‍പിച്ച ഡ്രൈവര്‍ ഒരുലക്ഷം രൂപ മോഷ്ടിച്ചെന്നും നടന്‍ മുകേഷ് പറഞ്ഞു. സഹോദരിയുമായി തൃശൂരില്‍ പോയപ്പോഴാണ് മോഷണം നടന്നത്.
എന്നാല്‍ തന്റെ ഡ്രൈവറായിരുന്ന സുനിയെ പറഞ്ഞുവിട്ടത് വാഹനം ഒരു ലോറിയുമായി തട്ടിയശേഷമായിരുന്നെന്നും മുകേഷ് അറിയിച്ചു. അമ്മ ഷോ നടക്കുമ്പോള്‍ പള്‍സര്‍ സുനിയായിരുന്നു ഡ്രൈവറെന്നും, സുനിക്ക് പരിപാടിയുടെ വിവിഐപി ടിക്കറ്റ് കൊടുത്തിട്ടില്ലെന്നും മുകേഷ് മൊഴി നല്‍കിയിട്ടുണ്ട്.
ആദ്യ ഗൂഢാലോചന നടന്നത് അമ്മ ഷോയുടെ സമയത്താണെന്നാണ് പൊലീസ് കണ്ടെത്തല്‍.
