ഇഎംസ് കള്ളന്‍, നയനാര്‍ കഴിവില്ലാത്ത മുഖ്യമന്ത്രി: ആഞ്ഞടിച്ച് ഗൗരിയമ്മ

ഇഎംഎസ്, നയനാര്‍ തുടങ്ങി സിപിഎമ്മിന്റെ സമുന്നത നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗരിയമ്മ. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍കാല നേതാക്കള്‍ക്കെതിരെ ഗൗരിയമ്മ ആഞ്ഞടിച്ചത്.

ഇഎംഎസ് താഴ്ന്ന ജാതിക്കാരോട് താല്‍പ്പര്യമില്ലാത്ത നേതാവായിരുന്നു, ടിവി തോമസിന്റെ വഴിവിട്ട ജീവിതം അദ്ദേഹത്തിന് മുഖ്യമന്ത്രി കസേര നഷ്ടമാക്കി, നയനാര്‍ കഴിവില്ലാത്ത നേതാവായിരുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.

‘1987ല്‍ തനിക്ക് മുഖ്യമന്ത്രിയാകാനുള്ള അവസരം നഷ്ടപ്പെടുത്തിയത് ഇഎംഎസാണ്. ഇഎംഎസ് ഒരു നമ്പൂതിരിയായിരുന്നു. താഴ്ന്ന ജാതിക്കാരിയെ മുഖ്യമന്ത്രിയാക്കുന്നതില്‍ ഇഎംഎസിന് എതിര്‍പ്പുണ്ടായിരുന്നു. ഇഎംഎസിന് തന്നോട് വിരോധമുണ്ടായിരുന്നു എന്ന് പറയുന്നില്ല. പക്ഷേ ഭരണം നടത്തേണ്ടത് മേല്‍ജാതിക്കാരാണെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ഭരണ മികവൊന്നും ഇല്ലാതിരുന്നിട്ടും നയനാരെ മുഖ്യമന്ത്രിയാക്കാന്‍ കൊണ്ടു വന്നത്. നയനാര്‍ ചിരിച്ചു നടക്കും, മുരളി ഫയല്‍ നോക്കും. നയനാര്‍ മുഖ്യമന്ത്രിയായിരുന്നിട്ട് എന്താണ് ചെയ്തത്. പ്രൈവറ്റ് സെക്രട്ടറി മുരളി എഴുതികൊടുക്കുന്നതിനടയില്‍ ഒപ്പിടുക മാത്രമാണ് നയനാര്‍ ചെയ്തിട്ടുള്ളൂ’.

ഇഎംഎസ് മരിച്ചപ്പോള്‍ തന്‍ റീത്ത് വെച്ചിട്ടില്ല. തനിക്ക് ഇഎംഎസിനെക്കുറിച്ച് അത്രയേയുള്ളൂ അഭിപ്രായം. നമ്ബൂതിരിപ്പാടെന്ന് പറഞ്ഞ് ഇന്നും വലിയ കേമനായാണ് നടക്കുന്നത്. സ്വന്തം കാര്യം മാത്രമേ ഇഎംഎസ് നോക്കിയിട്ടുള്ളൂ. കള്ളനെന്ന് ഒരാളെക്കുറിച്ച് അഭിപ്രായം ഉണ്ടെങ്കില്‍ എങ്ങനെയാണ് അയാള്‍ മരിച്ചാല്‍ റീത്ത് വെയ്ക്കാനാവുക? എന്ന് ഗൗരിയമ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *