ഖത്തര്‍ മന്ത്രി സഭയില്‍ അഴിച്ചുപണി

ദോഹ: ഖത്തറിന്റെ കേന്ദ്രഭരണസമിതിയില്‍ മാറ്റങ്ങള്‍ വരുത്തി ആമീര്‍ ഷെയ്ക് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവിട്ടു. പ്രധാനപ്പെട്ട മന്ത്രിസ്ഥാനങ്ങളിലെല്ലാം അഴിച്ചുപണിയുണ്ടായിട്ടുണ്ട്.വിദേശകാര്യം,തൊഴില്‍ എന്നീ വകുപ്പുകളില്‍ വരിത്തിയിട്ടുള്ള മാറ്റങ്ങള്‍ ഇന്ത്യ ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. പുതിയ മന്ത്രിമാരില്‍ ഒരു വനിതയും ഉള്‍പ്പെടും.

35 കാരനായ ഷെയ്ക് മുഹമ്മദ് ബിന്‍ അബ്്ദുള്‍ റഹ്്മാന്‍ അല്‍താനിയെയാണ് പുതിയ വിദേശകാര്യമന്ത്രിയായി നിയോഗിച്ചിരിക്കുന്നത്. ഖത്തറിലെ യുവാക്കള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള വ്യക്തമായാണ് ഷെയ്ക് മുഹമ്മദ്. നിലവില്‍ വിദേശകാര്യമന്ത്രിയായിരുന്ന ഖാലിദ് ബിന്‍ മുഹമ്മദ് എല്‍ അത്തിയക്ക് പ്രതിരോധ വകുപ്പിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. സാല ബിന്‍ അലി അല്‍ഘനി(സംസ്‌കാരം,സ്‌പോര്‍ട്‌സ്),ഈസ ബിന്‍ സാദ് അല്‍ ജഫാലി അല്‍ നുഐമി(ഭരണകാര്യവികസനം,തൊഴില്‍,സാമൂഹ്യകാര്യം),ജസീം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി (ഗതാഗതം,വാര്‍ത്താവിതരണം),മുഹമ്മദ് ബിന്‍ അബ്്ദുള്ള അല്‍ റുമൈഹി (നഗരകാര്യം,പരിസ്ഥിതി),ഹനാന്‍ ബിന്‍ത് മുഹമ്മദ് അല്‍ കവാരി (ആരോഗ്യം) എന്നിവരാണ് മറ്റ് പുതിയ മന്ത്രിമാര്‍.

Leave a Reply

Your email address will not be published. Required fields are marked *