കേരളാ ലൈവ് എക്സക്ലൂസീവ്
എ.എം യാസര്‍
ദില്ലി: ബദല്‍ ഊര്‍ജ്ജപദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ നല്കിവന്നിരുന്ന സബ്സിഡി മോദിസര്‍ക്കാര്‍ നിര്‍ത്തലാക്കി. 2012ല്‍ കേന്ദ്ര ഊര്‍ജ്ജവകുപ്പ് മന്ത്രി ഗുലാംനബി ആസാദായിരുന്നു സബ്സിഡി പ്രഖ്യാപിച്ചത്. ചിലവുകുറഞ്ഞ രീതിയില്‍ സൗരോര്‍ജ്ജം ഉപയോഗപെടുത്തുകയെന്ന ആശയം പ്രയോഗത്തില്‍ കൊണ്ടുവരുന്നതിനായിരുന്നു നടപടി. അതുപ്രകാരം കേരളത്തില്‍ കേന്ദ്ര സബ്സിഡിയും അനര്‍ട്ടിന്റെ സബ്സിഡിയും ഉപയോഗിച്ച് ചെറിയ തുകയടച്ചാല്‍ ഉപഭോക്താക്കള്‍ക്ക് പദ്ധതി നടപ്പിലാക്കാമെന്ന് സംസ്ഥാന വിദ്യുചക്തി മന്ത്രി ആര്യാടന് മുഹമ്മദ് സഭയില്‍ പ്രഖ്യാപനം നടത്തിയിരുന്നു. 2012 മുതല്‍ തന്നെ കേന്ദ്ര സബ്സിഡി നല്‍കികൊണ്ട് വിവിധ ഏജന്‍സികള്‍ സോളാര്‍ പാനലുകള്‍ വിതരണം ചെയ്തുവരികായിരുന്നു. അതിനിടയിലാണ് കേന്ദ്രത്തില്‍ പുതുതായി വന്ന സര്‍ക്കാര്‍ സോളാര്‍ സബ്സിഡി എടുത്തുകളഞ്ഞത്.
കുറഞ്ഞ ചിലവില്‍ ഊര്‍ജ്ജം ലഭ്യമാക്കാനുളള സര്‍ക്കാര്‍ പദ്ധതിക്കാണ് ഇത് തിരിച്ചടിയുണ്ടാക്കിയത്. കേരളത്തില്‍ ഇതിനകം ഒരു ലക്ഷം വീടുകളിലെങ്കിലും സബ്സിഡി വഴി സോളാര്‍ പാനല്‍ ഫിറ്റുചെയ്തിട്ടുളളതായി ഈ മേഖലയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സി കേരളലൈവിനോട് വ്യക്തമാക്കി. തിരുവന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വാകാര്യ ഏജന്‍സി കേരളത്തിലെ എല്ലാ ജില്ലകളിലും സോളാര്‍ പാനല്‍ വിതരണം ചെയ്തുവരുന്നുണ്ട്. അനര്‍ട്ടിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിവരുന്നുത്. കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി നിര്‍ത്തലാക്കിയത് വലിയ തിരിച്ചടിയായെന്നാണ് ഏജന്‍സിയുമായി ബന്ധപെട്ട വൃത്തങ്ങള്‍ പറയുന്നത്.
