മുഖ്യമന്ത്രിക്കും ആര്യാടനും സൂര്യാഘാതം

തൃശ്ശൂര്‍, കൊച്ചി : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവരെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. അസാധാരണ സാഹചര്യത്തില്‍ അസാധാരണ ഉത്തരവെന്ന് കോടതി പറഞ്ഞു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തുല്യനീതിയെന്നും കോടതി പറഞ്ഞു. ഉപ്പുതിന്നവന്‍ വെളളം കുടിക്കണമെന്നു കോടതി വ്യക്തമാക്കി. സോളാര്‍ കേസില്‍ ഇരുവര്‍ക്കുമെതിരെ നടപടി വേണമെന്നാവശ്യപെട്ട് തൃശ്ശൂര്‍ സ്വദേശി തോമസ് നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് വിജിലന്‍സ് കോടതി ഈ അസാധാരണ ഉത്തരവിട്ടത്. കേസ് അന്വേഷിക്കേണ്ടത് പൊലീസ് ആണെന്നും കോടതയില്ലെന്നും വിജിലെന്‍സ് കോടതി പറഞ്ഞു. എന്നാല്‍ തന്റെ കാര്യത്തില്‍ പൊതുജനമാണ് വിധികല്‍പിക്കേണ്ടതെന്ന് മുഖ്യമന്ത്രി മലപ്പുറം മേലാറ്റൂരില്‍ പറഞ്ഞു. ഇക്കാര്യം വിധി അറിഞ്ഞ ശേഷമാണോയെന്നത് വ്യക്തമല്ല. അതെ സമയം മുഖ്യമന്ത്രിക്കുവേണ്ടി കേസുകള്‍ റദ്ദാക്കണമെന്നാവശ്യപെട്ട് സരിതയെ ബെന്നി ബെഹനാനാനും തമ്പാനൂര്‍ രവിയും സമീപിച്ചിരുന്നുവെന്നും തന്റെ അമ്മയെ സ്വാധിനീക്കാന്‍ ശ്രമിച്ചുവെന്നും സരിത കൊച്ചിയില്‍ സോളാര്‍ കമ്മീഷനു മുമ്പാകെ മൊഴി നല്‍കി. ഇരു സംഭവങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ നിലനില്‍പ്പിനെ വിറപ്പിച്ചിരിക്കുകയാണ്. ദേശീയ വാര്‍ത്താ ചാനലുകളില്‍ പോലും സംഭവം വാര്‍ത്തയായിരിക്കുന്നു. എന്നാല്‍ തനിക്കെതിരെ നടക്കുന്നതിനു പിന്നില്‍ ഗൂഡനീക്കമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *