വാഷിംഗ്ടണ്‍: പാകിസ്ഥാനെതിരെ കനത്ത നടപടികളുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭീകരതക്കെതിരെ ഫലപ്രദമായ നടപടിയെടുക്കാത്ത പാകിസ്ഥാനുള്ള 1.15 ബില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 7284 കോടി ഇന്ത്യന്‍ രൂപ) ധന സഹായം യു.എസ് തടഞ്ഞു വെച്ചു. അഫ്ഗാന് താലിബാന്, ഹഖാനി ശ്യംഖല എന്നീ ഭീകര സംഘടനകള്‍ക്ക് പാകിസ്ഥാന് ഇപ്പോഴം അഭയം നല്‍കുന്നുണ്ട് എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഗുരുതരമായ വിധത്തില്‍ ജനങ്ങളുടെ മത സ്വാതന്ത്ര്യം ഹനിക്കുന്നതിന്റെ പേരില്‍ പാകിസ്ഥാനെ നേരത്തെ പ്രത്യേക നിരീക്ഷണപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ 15 വര്‍ഷമായി പാകിസ്ഥാന് 3300 കോടി ഡോളര്‍ ധനസഹായമായി നല്കി അമേരിക്ക വിഢികളാവുകയായിരുന്നു എന്ന് പുതുവര്‍ഷ ദിനത്തില്‍ ട്രംപ് ട്വിറ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് വൈറ്റ് ഹൗസ് തിരിഞ്ഞത്. തീവ്രവാദ സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കും വരെ പാകിസ്ഥാനുള്ള സാമ്ബത്തിക, സൈനിക സഹായങ്ങള്‍ നിര്‍ത്തിയതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഹെയ്തര്‍ നവോര്‍ട്ട് അറിയിച്ചു. ഹഖാനി ശ്യംഖലയ്ക്കെതിരെ പാക് സര്‍ക്കാര്‍ നടപടിയെടുക്കണം. മേഖലയില്‍ പാക് ഭീകരര്‍ അസ്ഥിരത സൃഷ്ടിക്കുന്നു.
യു.എസ് പൗരന്മാരെയും ഇവര്‍ ലക്ഷ്യമിടുന്നെന്നും നവോര്‍ട്ട് പറഞ്ഞു. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ പാകിസ്ഥാനില്‍ ഗുരുതര ലംഘനങ്ങളാണ് നടക്കുന്നതെന്നും യു.എസ് കുറ്റപ്പെടുത്തി.
