മലപ്പുറം: സെനികര്‍ ഉപയോഗിക്കുന്ന മൈന്‍ വിഭാഗത്തില്‍പ്പെട്ട സ്‌ഫോടക വസ്തുക്കളാണെന്നാണ്‌പൊലിസ് നിഗമനം. കൂടുതല്‍ അന്വേഷണത്തിനായി മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബഹ്‌റയെ ചുമതലപ്പെടുത്തിയതായി സ്ഥലം സന്ദര്‍ശിച്ച തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത്ത് കുമാര്‍ പറഞ്ഞു
ഇന്നലെ രാത്രിയാണ് ഭാരതപുഴയുടെ മണലില്‍ മൈന്‍ വിഭാഗത്തില്‍പ്പെട്ട അഞ്ചു സ്‌ഫോടക വസ്തുക്കള്‍ പ്രദേശവാസി കണ്ടത്. ഉടന്‍ ഫോട്ടോ സഹിതം പൊലിസില്‍ വിവരം അറിയിച്ചു. ബാഗിനകത്തും മണലിലുമായാണ് ഇവ കണ്ടത്. പൊലിസെത്തി ഇവ മലപ്പുറം എ.ആര്‍.ക്യാമ്പിലേക്ക് കൊണ്ടുപോയി. സൈനികര്‍ ഉപയോഗിക്കുന്ന തരത്തിലുള്ളവയാണ് ഇതെന്ന നിഗമനത്തിലാണ് പൊലിസ്. ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാനും ഇവ നിര്‍വീര്യമാക്കുന്നതിനുമായി സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ മലപ്പുറത്തെത്തും.
സ്‌ഫോകവസ്തുക്കള്‍ കണ്ടെത്തിയ സ്ഥലം ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധിച്ചു.സൈനികര്‍ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ കുറ്റിപ്പുറത്ത് എങ്ങനെ എത്തി തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം ആരംഭിച്ചു.ഇതിനായി മലപ്പുറം എസ്.പി.ദേബേഷ് കുമാര്‍ ബഹ്‌റയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്
